KSRTC Blog – Everything About KSRTC turns 6 this month and we want to take this opportunity to thank you, for your continuous support and love. Without which KSRTC Blog would have never seen such tremendous growth as we did last year with over 1 Lakhs + new members joining our facebook page, over 1,000 new posts being made and more than 30 Lakhs visitors paying a visit to our beloved community.

KSRTC Blog is not just another travel site or forum, but rather an extended family, where we rush in to share the ideas, knowledge and information regarding our own KSRTC.

And this is exactly why, we are so eager to switch on the internet in the morning and see what we have missed out during our sleep and check how many pages have been added to the blog. 😀

Nevertheless, as with any large family, there are different points of views, interests and multitude of voices, at times drawing in a feeling of being misunderstood or not being heard. But everyone comes here are those who love KSRTC and those who wish to see the KSRTC in a higher position.

And since we believe, a family should listen to one and all, we request you to send your suggestions, feedbacks, complaints, anecdotes or even jokes to us, so that we can not only grow in a tremendous manner over the next few years, but also in a more inclusive way, where our readers feel valued and involved and newbies feel welcomed.

6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്‌ ബ്ലോഗിംഗിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത്. ആ സമയത്ത് ഇന്റര്‍നെറ്റില്‍ കേരളാ ആര്‍ ടി സിയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭ്യമല്ലായിരുന്നു. നാമമാത്രമായി കോര്‍പ്പറേഷനു സ്വന്തമായുള്ള വെബ്സൈറ്റില്‍ യാതൊരു വിവരങ്ങളും അന്ന് ലഭ്യമല്ല. അങ്ങനെയിരുന്നപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള നമ്മുടെ വണ്ടികളുടെ ടൈം ടേബിള്‍ ഉള്‍പ്പെടുത്തി ഒരു ബ്ലോഗ് തുടങ്ങി. ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ തന്നെ അഞ്ഞൂറിലധികം വിസിറ്റേഴ്സ് ബ്ലോഗില്‍ എത്തിയിരുന്നു. പിന്നീട് കെ എസ് ആര്‍ ടി സിയെക്കുറിച്ച് ഗൂഗിളില്‍ പരതി നടക്കുമ്പോഴാണ്‌ ബിനായ് ശങ്കര്‍ എന്ന ബസ്സ് ഫാനിന്റെ പിക്കാസാ ആല്‍ബം കാണാന്‍ ഇടയാകുന്നത്. അത് എനിക്ക് വീണ്ടുംപ്രചോദനമായി. പിന്നീട് ഒളിച്ചും പാത്തുമൊക്കെ ബസ്സ് സ്റ്റാന്‍ഡുകളില്‍ നിന്ന് ബസ്സുകളുടെ പടം എടുത്ത് ബ്ലോഗില്‍ ഇട്ട് തുടങ്ങി. അതോടൊപ്പം തന്നെ കെ എസ് ആര്‍ ടി സിയെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചു. അങ്ങനെ ബ്ലോഗ് വളര്‍ന്നു തുടങ്ങി. ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്ലോഗില്‍ ദിനംപ്രതി ആയിരത്തിലധികം നിത്യ സന്ദര്‍ശകര്‍ വന്നു തുടങ്ങി.

ബ്ലോഗിലെ സന്ദര്‍ശകര്‍ കമന്റുകള്‍ കൊണ്ട് അതൊരു ഡിസ്‌കഷന്‍ ഫോറമാക്കി മാറ്റി. കെ എസ് ആര്‍ ടി സിയുടെ കുറ്റങ്ങളും കുറവുകളും, നല്ല കാര്യങ്ങളുമൊക്കെയായി ചര്‍ച്ചകള്‍ നടന്നുകൊണ്ടേയിരുന്നു. കെ എസ് ആര്‍ ടി സിയെ ജീവനുതുല്യം സ്നേഹിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ടെന്ന ആ തിരിച്ചറിവ്‌ എന്നെ എന്തെന്നില്ലാത്ത പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കി.

sujith-bhakthan-ksrtcblog

ഓര്‍കുട്ട്, ഫേയ്സ്ബുക്ക് എന്നിവയുടെ സഹായത്താല്‍ ചര്‍ച്ചകള്‍ക്കും കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്നവര്‍ക്ക് പരസ്പരം മനസ്സിലാക്കുന്നതിനും പരിചയപ്പെടുന്നതിനും വേണ്ടി ഗ്രൂപ്പുകളും പേയ്ജുകളും ആരംഭിച്ചു. പത്ര മാധ്യമങ്ങളില്‍ ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് ബ്ലോഗിന്റെ പോപ്പുലാരിറ്റി വര്‍ദ്ധിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനും സഹായമായി. അങ്ങനെ കെ എസ് ആര്‍ ടി സി യിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ ബ്ലോഗിലെ നിത്യസന്ദര്‍ശകരായി മാറി.

ബ്ലോഗ് തുടങ്ങി ഏതാണ്ട് 2 വര്‍ഷത്തിനു ശേഷമാണ്‌ ഞാന്‍ കെ എസ് ആര്‍ ടി സിയുടെ തിരുവനന്തപുരത്തുള്ള ചീഫ് ഓഫീസില്‍ ചെല്ലുന്നത്. അന്ന് കെ എസ് ആര്‍ ടി സിയുടെ എം.ഡി ആയിരുന്ന ശ്രീ ടി.പി സെന്‍കുമാര്‍ സാര്‍ ഞങ്ങള്‍ക്ക് നല്‍കിയ പ്രചോദനവും ആത്മവിശ്വാസവും ഒരിക്കലും മറക്കുവാന്‍ കഴിയാത്തതാണ്‌. അതോടൊപ്പം തന്നെ ബ്ലോഗ് അപ്ഡേഷന്റെ ആവശ്യങ്ങള്‍ക്കായി കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ ചെന്ന് ബസ്സുകളുടേയും മറ്റും ഫോട്ടോകള്‍ എടുക്കുന്നതിനുള്ള ഔദ്യോഗിക അനുവാദവും ലഭിച്ചു.

കെ എസ് ആര്‍ ടി സിയെ സ്നേഹിക്കുന്ന, കെ എസ് ആര്‍ ടി സി നല്ല രീതിയില്‍ ഉയര്‍ന്നു വരണമെന്ന് ആഗ്രഹമുള്ള ധാരാളം ആളുകള്‍ നമ്മുടെയിടയിലുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും തന്നെ ഈ ഇന്റര്‍നെറ്റിന്റെ ലോകത്ത് ഒത്തൊരുമിക്കുവാനും അവരുടെ ആശയങ്ങളും പരിഭവങ്ങളുമൊക്കെ പങ്കു വെയ്ക്കാനുമൊക്കെയുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞ 6 വര്‍ഷക്കാലം കൊണ്ട് കെ എസ് ആര്‍ ടി സി ബ്ലോഗിന്‌ കഴിഞ്ഞു.

കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ ഫേയ്സ്ബുക്ക് പേജില്‍ ഇപ്പോള്‍ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. കര്‍ണാടകാ ആര്‍ ടി സിയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേയ്ജിനുപോലും ഇത്രയധികം ഫോളോവേഴ്സ് ഇപ്പോള്‍ ഇല്ല. കേരളാ ആര്‍ ടി സിക്കാണെങ്കില്‍ അങ്ങനെയൊരു സംഭവമേയില്ല. കേരളാ ആര്‍ ടി സിയുടെ ഇപ്പോഴുള്ള ഔദ്യോഗിക വെബ്സൈറ്റ് വളരെ നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമാണ്‌. ഒണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യം നിലവിലുണ്ടെങ്കിലും അതില്‍ ധാരാളം പോരായ്മകളുണ്ട്. കെ എസ് ആര്‍ ടി സിക്ക് സൌജന്യമായി ഒരു വെബ്‌സൈറ്റ് നിര്‍മ്മിച്ചുകൊടുക്കാം എന്ന് ഞങ്ങള്‍ മാനേജ്മെന്റിനെ പല തവണ അറിയിച്ചിട്ടുള്ളതാണ്‌.

ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബ്ലോഗില്‍ നല്‍കുന്ന വാര്‍ത്തകളും, വിവരങ്ങളുമൊക്കെ ഞങ്ങള്‍ വിവിധ ശ്രോതസ്സുകളില്‍ നിന്നും തപ്പിയെടുക്കുന്നതാണ്‌. പ്രധാനമായും നമ്മുടെ ഫേയ്സ്ബുക്ക് ഗ്രൂപ്പിലും പേയ്ജിലുമൊക്കെ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍ നല്‍കുന്ന വിവരങ്ങളാണ്‌. അതു കൂടാതെ പത്ര, ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍, ഞങ്ങള്‍ പല സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പകര്‍ത്തിയെടുക്കുന്ന ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും ഉള്‍പ്പെടും. കെ എസ് ആര്‍ ടി സിയെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ കൂടുതലും ലഭിക്കുന്നത് മോശം വാര്‍ത്തകള്‍ മാത്രമാണ്‌. അത് വളരെയധികം ഹൈലൈറ്റ് ചെയ്യപ്പെടുകയും ചെയ്യും. പ്രസ്തുത വാര്‍ത്തകള്‍ ബ്ലോഗില്‍ ഇടുന്നതു വഴി ഞങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയിലെ ഭൂരിഭാഗം ഉന്നത ഉദ്യോഗസ്ഥരുടേയും വെറുപ്പ് സമ്പാദിക്കുവാനായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കെ എസ് ആര്‍ ടി സിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, കോര്‍പ്പറേഷനില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങള്‍ ഒക്കെ ഞങ്ങള്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ സൌകര്യം ചെയ്തു തരണമെന്ന് 4 വര്‍ഷക്കാലമായി ഉന്നത ഉദ്യോഗസ്ഥരോട് നിരന്തരം ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. നാളിതുവരെയായി ഒരു കാര്യവും സാധിച്ചു തന്നിട്ടില്ല.

KSRTC BLOG CELEBRATES 6TH NNIVERSARY

ടീം KSRTC Blog ന്റെ ആഭിമുഖ്യത്തില്‍ ധാരാളം ബസ് ഫാനിംഗ് മീറ്റുകളും യാത്രകളുമൊക്കെ ഞങ്ങള്‍ക്ക് സങ്കടിപ്പിച്ചുവരുന്നുണ്ട്. KSRTC യെ സ്നേഹിക്കുന്നവരുടെ ഒത്തുചേരലിനും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നതിനുമൊക്കെ ഇത് വലിയ രീതിയില്‍ സ്വാദീനിച്ചിട്ടുണ്ട്. തിരുവനന്തപുരം, പമ്പ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് മീറ്റിംഗുകള്‍ സങ്കടിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കെ എസ് ആര്‍ ടി സിയുടെ 75 ം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്ലോഗ് കൂട്ടയ്മയുടെ നേതൃത്വത്തില്‍ ഒരു ബാംഗ്ലൂര്‍ യാത്രയും സങ്കടിപ്പിച്ചു. ബാംഗ്ലൂര്‍ മലയാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കി അത് ബ്ലോഗിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതു വഴി ധാരാളം മാറ്റങ്ങള്‍ക്ക് വഴി തുറക്കുവാന്‍ സാധിച്ചു.

കെ എസ് ആര്‍ ടി സിയുടെ ഒട്ടുമിക്ക എല്ലാ സര്‍വ്വീസുകള്‍ക്കും ഞങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരമാവധി പ്രൊമോഷന്‍ നല്‍കാറുണ്ട്. ഓരോ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമ്പോഴും അത് കൂടുതല്‍ ജനങ്ങളുടെ അറിവിലേക്ക് എത്തിക്കുന്നതിന്‌ ഞങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ ആദ്യമായി വാങ്ങിയ 10 മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ്സുകള്‍ക്ക് ലഭിക്കാവുന്നതിന്റെ ഏറ്റവും വലിയ കവറേജ് ആണ്‌ ബ്ലോഗിലും ഫേയ്സ്ബുക്കിലുമൊക്കെ ഞങ്ങള്‍ നല്‍കിയത്.

ബ്ലോഗിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന യാത്രക്കാരുടെ പ്രശനങ്ങളും പരാതികളും കെ എസ് ആര്‍ ടി സി ഉന്നതരുടേയും മറ്റ് അധികാരികളുടേയും മുന്നില്‍ എത്തിക്കുന്നതിനും അവയ്കൊക്കെ വേണ്ട വിധത്തിലുള്ള പരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും സാധിക്കുന്നുണ്ട്.

കെ എസ് ആര്‍ ടി സിയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നില്‍ എത്തിക്കുന്നതുവഴി കെ എസ് ആര്‍ ടി സിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കുകൊടുക്കുന്നതിന്‌ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതുകാരണം തന്നെ ജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയെ കൂടുതല്‍ അടുത്തറിയുന്നതിനും മനസ്സിലാക്കുന്നതിനും സാധിക്കുന്നു.

കെ എസ് ആര്‍ ടി സിക്ക് സൌജന്യമായി ലഭിക്കുന്ന ഈ സേവനത്തെ വേണ്ട വിധത്തില്‍ പ്രോത്സാഹനം നല്‍കി ഉപകാരപ്പെടുത്തുവാന്‍ നാളിതുവരെ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വഴി കെ എസ് ആര്‍ ടി സിയുടെ കൂടുതല്‍ വിവരങ്ങള്‍ ആളുകളുടെ മുന്നിലേക്ക് എത്തിക്കുവാന്‍ നമുക്ക് സാധിക്കും. പ്രധാനമായും യുവ ജനങ്ങളെ അതുവഴി കെ എസ് ആര്‍ ടി സി ബസ്സുകളിലേക്ക് ആകര്‍ഷിക്കുന്നതിനും കഴിയും. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് എല്ലാം തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുകയും, മികച്ച നിലവാരത്തിലുള്ള ഒരു റിസര്‍വേഷന്‍ പോര്‍ട്ടലും കൂടി അതോടൊപ്പം നിര്‍മ്മിക്കുകയാണെങ്കില്‍ വളരെ നല്ല രീതിയിലുള്ള ഒരു വരുമാന വര്‍ദ്ധനവ് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്‌.

ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗിന്റെ അനന്ത സാധ്യതകള്‍ ഇനിയെങ്കിലും നമ്മുടെ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുകയും ഞങ്ങളെ പോലെയുള്ള വ്യക്തികള്‍ ചെയ്യുന്ന ഈ നല്ല കാര്യങ്ങളൊക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ നമുക്കിവിടെ ഒരു പുതിയ ചരിത്രം തന്നെ ശൃഷ്ടിക്കുവാന്‍ ശ്രമിക്കാം.

ടീം കെ എസ് ആര്‍ ടി സി ബ്ലോഗിനു വേണ്ടി

സുജിത് ഭക്തന്‍

I Love My KSRTC

KSRTC Image Database (http://images.https://www.aanavandi.com/blog)

Team KSRTC Blog during a Pamba Trip

Yet another Bus Fanning trip towards Pamba

The Team Behind Everything 🙂

Antony, Nidhin & Sujith

The Team in front of KL-15-A-1

Team KSRTC Blog on a visit to Kozhikode RW

Bangalore Trip for 75th Anniversary of KSRTC

SHARE