നമ്മളിൽ പലരും തിയേറ്ററിൽ പോയി സിനിമ കാണുന്നവരാണ്. പണ്ടൊക്കെ ക്യൂ നിന്ന് ടിക്കറ്റ് എടുത്തു വേണം സിനിമ കാണുവാൻ. എന്നാൽ ഇന്ന് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപകമായതോടെ കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ പണം ലാഭിക്കുവാനായി ധാരാളം ട്രിക്കുകൾ ഉണ്ട്. അവയാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുവാൻ പോകുന്നത്.

നമ്മൾ ജിയോ നമ്പർ അടക്കം രണ്ടു സിം ഉള്ളവർ ആണ് ഭൂരിഭാഗവും. രണ്ടു നമ്പറിലും ഓരോ അക്കൗണ്ട് വീതം താഴെ പറയുന്ന ആപ്പുകളിൽ ക്രിയേറ്റ് ചെയ്യണം. Book My Show, PVR, Ticket New, Just Tickets എന്നീ മൂവി ടിക്കറ്റ് ആപ്പുകൾ ഡൌൺലോഡ് ചെയ്യുക. Paytm, Phone Pe, Jio Money, Amazon Pay, Freecharge, My Airtel, Mobikwik എന്നീ ഡിജിറ്റൽ വാലറ്റ് ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുക. മുകളിൽ പറഞ്ഞത് മൂവീ ടിക്കറ്റിങ് ആപ്പുകളിൽ കൂടി ടിക്കറ്റ് പേയ്‌മെന്റ് ഈ വാലറ്റുകൾ വഴി നടത്തിയാൽ ക്യാഷ്ബാക്ക് ലഭിക്കും.

1. Phone Pe : Phone Pe ആണ് ഏറ്റവും ഗുണമുള്ളത്. കാരണം ഫ്രീയായി ഒരു സിനിമ കാണാൻ ഇതുവഴി സാധിക്കും. ഈയൊരു ആപ്പ് ഡൌൺലോഡ് ചെയ്ത് ആദ്യത്തെ മണി ട്രാൻസ്ഫർ ചെയ്യുമ്പോൾ 100 രൂപയോളം നമുക്ക് Phone Pe Money ആയി ലഭിക്കുന്നുണ്ട്. ആ ക്യാഷ് കൊണ്ട് ഒരു സിനിമ ടിക്കറ്റ് PVR ആപ്പ് വഴിയോ Ticket New വഴിയോ ബുക്ക്‌ ചെയ്യാം. എങ്ങനെ എന്നാൽ Refer And Earn പദ്ധതി തന്നെ. എന്റെ invite code കൊണ്ട് നിങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് 100 ലഭിക്കുമ്പോൾ എനിക്കും 100 രൂപ കിട്ടുന്നു. ലിങ്ക് വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്തു സ്വന്തം ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്താൽ മതി. ( ഗൂഗിളിന്റെ Tez/Google Pay പോലെ ).

ഇതേപോലെ invite code ഒക്കെ കാണുമ്പോൾ ചിലരൊക്കെ നിനക്ക് കാശ് കിട്ടാനുള്ള പ്ലാൻ അല്ലേടാ എന്നൊക്കെ ചോദിക്കാം. പക്ഷെ എന്ത് ചെയ്യാൻ…നേരിട്ട് പ്ലേ സ്റ്റോറിൽ പോയി ഫോൺ പേ ഇൻസ്റ്റാൾ ചെയ്‌ത് ഒരു മണി ട്രാൻസ്ഫർ ചെയ്താൽ ആദ്യം കിട്ടുന്ന 100 കിട്ടില്ല. അതിനു ആരുടെ എങ്കിലും കോഡ് വേണം.

ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിൽ സുരക്ഷ പ്രശ്നം ഒന്നുമില്ല. Tez പോലെ തന്നെയുള്ള ഒരു ആപ്പ് ആണ് ഇതും. മൊബൈൽ റീചാർജ്, ക്രെഡിറ്റ്‌ കാർഡ് ബില്ല് തുടങ്ങി എന്ത് വേണേലും ചെയ്യാം. അതിനെല്ലാം ക്യാഷ്ബാക്ക് ലഭിക്കും. പിന്നെ നിങ്ങളുടെ സ്വന്തം invite code വഴി ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ 100 രൂപ വെച്ച് ലഭിക്കും. വീട്ടിലുള്ള അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഫോണിൽ ചെയ്താൽ കിട്ടും ഏകദേശം 300 രൂപയോളം. ഒരു 3 സിനിമ മൊത്തത്തിൽ ഫ്രീയായി കാണാം. ബുക്ക്‌ മൈ ഷോ ആപ്പിൽ ഫോൺ പേ ഇല്ല എന്നത് ഒരു കുറവാണ്.

ഇനി PVR ആപ്പിലും Ticket New ആപ്പിലും ഫോൺ പേ വഴി ബുക്ക്‌ ചെയ്താൽ യഥാക്രമം 50%,30% ക്യാഷ്ബാക്ക് കിട്ടും എന്നത് മറ്റൊരു ലാഭം. 100 രൂപ ടിക്കറ്റിനു, 50, 30 രൂപ തിരിച്ചു കിട്ടും. രണ്ടു തവണ ഓഫർ ലഭ്യമാകും. ഉടായിപ്പ് എന്തെന്നാൽ PVR ആപ്പും Phone Pe ആപ്പും IOS ൽ ഉപയോഗിച്ചാൽ ഈ ഓഫർ നമുക്ക് വീണ്ടും ലഭിക്കും. ആൻഡ്രോയ്ഡ് ആപ് ഡിലീറ്റ് ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ വീണ്ടും കിട്ടും. മാസത്തിൽ രണ്ടു മൊബൈലിൽ കൂടി ഉടായിപ്പ് അടക്കം 8 പടങ്ങളോളം പകുതി കാശിൽ കാണാം.

ഓൺലൈനായി സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർ, മികച്ച ഓഫറുകൾ ലഭിക്കുവാനായി അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ – വീഡിയോ കാണുക.

2. Facebook -Book My Show Offer : ഫേസ്ബുക് സെറ്റിംഗ്‌സിൽ പോയി നോക്കിയാൽ മൊബൈൽ ടോപ് അപ് ഓപ്ഷൻ കാണാം. 50 രൂപയ്ക്ക് മുകളിൽ റീചാർജ് ചെയ്താൽ 100 രൂപയുടെ ബുക്ക്‌ മൈ ഷോ വൗച്ചർ ഫ്രീയായി കിട്ടും. സിനിമ കാണാനായി മാത്രം റീചാർജ് ചെയ്താലും 50 രൂപ മുടക്കിയാൽ 100 രൂപ കിട്ടുമല്ലോ. വീട്ടിലുള്ള എല്ലാവരുടെയും FB Account വഴി ഇങ്ങനെ വൗച്ചർ എടുക്കുക. പറ്റിയാൽ കൂട്ടുകാരുടെയും. ഈ ഓഫർ നോട്ടിഫിക്കേഷൻ റീചാർജ് ചെയ്യും മുൻപ് സ്‌ക്രീനിൽ കാണിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുക.ചില FB അകൗണ്ടുകളിൽ ഈ ഓഫർ കാണിക്കാറില്ല.

3.Paypal : Paypal വഴി പേയ്‌മെന്റ് ചെയ്താൽ Book My Show യിലും PVR App ലും പകുതി ക്യാഷ് തിരിച്ചു കിട്ടും. ഒരു ടിക്കറ്റ് ആയാലും മതി. Paypal ആർക്കും സിംപിൾ ആയി ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആപ്പാണ്.

4. Lazypay : Lazy Pay എന്ന ഇൻസ്റ്റന്റ് ക്രെഡിറ്റ്‌ വാലറ്റ് വഴി Book My Show യിലൂടെ ടിക്കറ്റ് ബുക്ക്‌ ചെയ്താൽ പകുതി ക്യാഷ് തിരിച്ചു കിട്ടും.

5.Book My Show Movie Pass : കൊച്ചിയിൽ സിനിമ കാണൽ സ്ഥിരം ആണെങ്കിൽ 449 രൂപ മുടക്കിയാൽ BMS മൂവി പാസ് ലഭിക്കും. അതുപയോഗിച്ചു 4 സിനിമകൾ കാണാം. പക്ഷെ ഒരു തവണയുള്ള ടിക്കറ്റ് റേറ്റ് 250 രൂപയിൽ കൂടാൻ പാടില്ല. 4 തവണ 250 രൂപ ടിക്കറ്റ് എടുത്താൽ 1000 രൂപ ആകില്ലേ..ഈ പാസ് എടുത്താൽ 449രൂപ + Booking Fee മാത്രമേ ആകുന്നുള്ളൂ..

6. Amazon Pay : Amazon എന്നാ ഷോപ്പിംഗ് ആപ്പിൽ ഉണ്ട് ഈ ഓപ്ഷൻ. അതിൽ ക്യാഷ് ആഡ് ചെയ്തു Book My Show, Ticket New എന്നിവയിലൂടെ ബുക്ക്‌ ചെയ്താൽ ക്യാഷ് ബാക്കായി 25% തിരിച്ചു കിട്ടും. അതായത് 100 രൂപയുടെ ബുക്കിങ്ങിനു 25 രൂപ. മാക്സിമം 125 രൂപയെ ലഭിക്കൂ.

7. My Airtel : മൈ എയർടെൽ പ്രത്യക്ഷ്യത്തിൽ വലിയ ഓഫർ ഒന്നും നൽകുന്നില്ല എങ്കിലും Airtel Payments Bank ലൂടെ നമുക്ക് ഓൺലൈൻ ആയി Master Card ലഭിക്കും. ആ മാസ്റ്റർ കാർഡ് വഴി PVR ആപ്പ് ലൂടെ കോംബോ ആയി പോപ്‌കോൺ ആൻഡ് പെപ്സി ലഭിക്കും. എക്സ്ട്രാ ആയി പണമൊന്നും ആകുന്നില്ല. Book My Show യിൽ Buy 1 Get 1 Free ഓഫറും മാസ്റ്റർ കാർഡിലൂടെ കൊടുത്തിരുന്നു. താത്കാലികമായി നിർത്തി.

8. Jio Money : Uber ഉപയോഗിക്കുന്നവർ ഒരു റൈഡിന്റെ പണം ജിയോ മണി മൂലം നൽകിയാൽ 100 രൂപയുടെ Book My Show വൗച്ചർ ഫ്രീയായി നാല് ദിവസത്തിനുള്ളിൽ ലഭിക്കും. അതുവഴി 100 രൂപയിൽ താഴെയുള്ള ടിക്കറ്റ് നിരക്കുള്ള ഒരു സിനിമ ഫ്രീയായി കാണാം. ഒറ്റത്തവണ മാത്രമുള്ള ഒരു ഓഫർ.

9. Paytm : Paytm നേരിട്ട് ടിക്കറ്റ് ബുക്കിങ് നടത്തുന്നുണ്ട്. ആദ്യത്തെ ബുക്കിങ്ങിൽ തന്നെ ഒരു ടിക്കറ്റിന്റെ കാശിനു രണ്ടു ടിക്കറ്റ് ലഭിക്കും. കൂടാതെ MOVIEFEE എന്ന കോഡ് അടിച്ചാൽ ഓൺലൈൻ ബുക്കിങ് ഫീ ഒഴിവായും കിട്ടും. PVR ആപ്പിൽ PAYTM വഴി പേ ചെയ്താൽ 100 രൂപയുടെ കുറവുമുണ്ട്.

Paytm Movie Pass 400 രൂപയ്ക്ക് നമുക്ക് വാങ്ങാൻ സാധിക്കും. ഇതിന്റെ ഗുണം എന്തെന്നാൽ 400 രൂപ വരെ വില വരുന്ന ടിക്കറ്റുകൾ 4 പ്രാവശ്യമായി നമുക്ക് ബുക്ക്‌ ചെയ്യാൻ പറ്റുമെന്നാണ്. അതായത് PVR Recliner ടിക്കറ്റ് 350 രൂപ വില വരുന്നതാണ്. ഞാൻ 4 പ്രാവശ്യം Recliner ൽ പടം കാണുന്നു എങ്കിൽ 1400 രൂപ ആകും. എന്നാൽ Paytm Movie Pass വഴി 400 രൂപയ്ക്ക് ഈ 4 പടം കാണാം. ഒരു മാസമാണ് കാലാവധി. ബുക്കിങ് ഫീ അധികം നൽകണം.

10. BMS – Rupay Card Offer : നിങ്ങൾക്ക് Rupay Card ഉണ്ടെങ്കിൽ Book My Show വഴി രണ്ടു ടിക്കറ്റ് ഒരു ടിക്കറ്റിന്റെ കാശിനു കിട്ടും. അതായത് ഒന്നിനു ഒന്നു ഫ്രീ.

11. Freecharge Offer : Freecharge വാലറ്റ് വഴി Ticket New എന്നിവയിൽ 25% ക്യാഷ്ബാക്ക് ഉണ്ട്. പരമാവധി 50 രൂപ വരെ ലഭിക്കും. ഒറ്റ ടിക്കറ്റിനും ഓഫർ ലഭിക്കും.

12. ICICI Bank Offer : ICICI കസ്റ്റമേഴ്സിന് മാത്രമായാണ് ഈ ഓഫർ. Book My Show ൽ ഡെബിറ്റ് കാർഡ് മുഖേന മാസത്തിൽ 2 ഫ്രീ ടിക്കറ്റും ക്രെഡിറ്റ്‌ മുഖേന വീണ്ടും 2 ഫ്രീ ടിക്കറ്റും വാരാന്ത്യത്തിൽ Pockets ആപ്പ് വഴി 100 രൂപയും ക്രെഡിറ്റ്‌ കാർഡ് വഴി വീണ്ടും 100 രൂപ കുറവും ലഭിക്കും. ഏകദേശം 1500 രൂപയോളം ഒരു മാസം ലാഭിക്കാം.ഇതെല്ലാം Buy 1 Get 1 Free എന്ന ഓഫറാണ്.

13. Bank Offers : Book My Show ൽ ഒരുവിധം എല്ലാ ബാങ്കുകളും ഓഫർ നൽകുന്നുണ്ട്. സിനിമ ബുക്ക്‌ ചെയ്യും മുൻപ് ഓഫർ പേജ് നോക്കുക. Visa,Master Card, Rupay എന്നീ കാർഡുകൾക്കും ഓഫറുകൾ ഉണ്ട്. കൂടുതൽ ഓഫറുകൾ നൽകുന്നത് ICICI തന്നെ.

14. Mobikwik : PVR ആപ്പിൽ 15% ആയും Just Tickets ൽ 125 രൂപയായും ലഭിക്കും.പക്ഷെ ഇവരുടെ സൂപ്പർ ക്യാഷ് ഇടപാട് പലപ്പോഴും പല നിബന്ധനകളാൽ സമ്പന്നമാണ്.

15. VISA – BMS Offer : VISA സിഗ്നേച്ചർ കാർഡ് ആണ് നിങ്ങളുടെ കയ്യിൽ എങ്കിൽ ഒറ്റ ടിക്കറ്റ് ആണെങ്കിൽ പോലും പകുതി കാശ് നിങ്ങൾക്ക് തിരിച്ചു കിട്ടും. പരമാവധി ടിക്കറ്റിനു 300 രൂപ വരെയും ഫൂഡ് കോംബോ ആണെങ്കിൽ 200 രൂപ വരെയും ക്യാഷ് ബാക്ക് കിട്ടും. മാസത്തിൽ 500 രൂപ വരെ ലാഭിക്കാം. ഇത് എല്ലാ മാസവും കിട്ടുന്ന ഓഫറാണ്. ക്രെഡിറ്റ്‌ കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആയാലും ഓഫർ ലഭിക്കും.

കടപ്പാട് – സിദ്ധിഖ് ഹസ്സൻ (Cinema Paradiso Club).

SHARE