ദുബൈ പട്ടണത്തിലെ അതിവേഗ റയിൽ ഗതാഗത ശൃംഖലയാണ്‌ ദുബൈ മെട്രോ. ഡ്രൈവർ ഇല്ലാതെ തികച്ചും യാന്ത്രികമായി പ്രവർത്തിക്കുന്ന മെട്രോ ട്രെയിൻ ആണ്‌ ഇത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യത്തെ മെട്രോ എന്ന ബഹുമതിയും ദുബൈ മെട്രോക്ക് തന്നെ.

റെഡ് ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ടു പ്രധാന പാതകളാണ്‌ ദുബൈ മെട്രോയിൽ ഇപ്പോൾ ഉള്ളത്. ഇതിൽ റെഡ് ലൈൻ 2009 സെപ്റ്റംബർ 9 ന്‌ ഭാഗികമായി പ്രവർത്തനം തുടങ്ങി. റെഡ് ലൈനിലെ ശേഷിച്ച ഭാഗം ഏപ്രിൽ 2010 നും പ്രവർത്തനം തുടങ്ങി.

ഗ്രീൻ ലൈൻ പട്ടണത്തിലൂടെ നിർ‍മ്മിക്കപ്പെട്ടിട്ടുള്ള ഭൂഗർഭപാതയിലൂടെയും ഉയർത്തപ്പെട്ട പാലങ്ങളിലൂടെയുമുള്ള പ്രത്യേക പാതയിലൂടെയുമാണ്‌ ഓടുക. എല്ലാ ട്രെയിനുകളും സ്റ്റേഷനുകളും ശീതീകരിച്ചതാണ്‌. 2011 സെപ്റ്റംബർ 9 ന് 20 കി.മീ. വരുന്ന ഗ്രീൻ ലൈൻ പ്രവർത്തനക്ഷമമായി. ഇതോടേ ദുബൈ മെട്രോ കാനഡയിലെ സ്കൈലൈൻ വാങ്കോവറിനെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ എന്ന പദവി കരസ്ഥമാക്കി. ഇതോട് കൂടി സ്കൈലൈനിനേക്കാൾ 3 കിലോമീറ്റർ കൂടുതൽ നീളം ദുബൈ മെട്രോക്കുണ്ടാവും.

29 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന റെഡ്ലൈനിന്റെ ഉദ്ഘാടനം 2009 സെപ്റ്റംബർ 9 ന്‌ നിർ‌വ്വഹിക്കപ്പെടുകയും സെപ്റ്റംബർ 10 മുതൽ യാത്രക്കാർക്കായി സേവനം ആരംഭിക്കുകയും ചെയ്തു. 52.1 കിലോമീറ്റർ ദൂരമാണ് റെഡ്ലൈനിനുള്ളത്.

റെഡ് ലൈനിലെ സ്റ്റേഷനുകൾ ഇവയാണ്.

(1) അൽ റാഷിദിയ (Depot)
(2) എമിറേറ്റ്സ് എയർലൈൻസ് സ്റ്റേഷൻ
(3) എയർപ്പോർട്ട് ടെർമിനൽ 3 – എമിറേറ്റ്സ് ഫ്ലൈറ്റുകൾക്ക്
(4) എയർപ്പോർട്ട് ടെർമിനൽ 1 – മറ്റ് ഫ്ലൈറ്റുകൾക്ക്
(5) ജിജികൊ GGICO @ അൽ ഗാർഹോഡ്
(6) ദെയ്റ സിറ്റി സെൻറർ
(7) അൽ റിഗാ
(8) യൂണിയൻ സ്ക്വയർ (Interchange, connecting with Green Line)
(9) ബർജുമാൻ (Interchange, connecting with Green Line)
(10) എ ഡീ സി ബി @ അൽ കരാമ
(11) അൽ ജാഫിലിയ
(12) വേൾഡ് ട്രേഡ് സെൻറർ സ്റ്റേഷൻ
(13) എമിറേറ്റ്സ് ടവേഴ്സ് സ്റ്റേഷൻ
(14) ഫിനാൻഷ്യൽ സെൻറർ സ്റ്റേഷൻ
(16) ബുർജ്ജ് ഖലീഫ / ദുബായ് മാൾ സ്റ്റേഷൻ
(17) ബിസിനസ് ബേ സ്റ്റേഷൻ
(18) നൂർ ഇസ്ലാമിക് ബാങ്ക് സ്റ്റേഷൻ(അൽ ക്വോസ്)
(19) ഫസ്റ്റ് ഗൾഫ് ബാങ്ക് സ്റ്റേഷൻ
(20) മാൾ ഓഫ് ദ് എമിറേറ്റ്സ് സ്റ്റേഷൻ
(21) ഷറഫ് DG സ്റ്റേഷൻ
(22) ദുബായ് ഇൻറർനെറ്റ് സിറ്റി സ്റ്റേഷൻ — future interchange to Palm Jumeirah Monorail
(23) നഖീൽ സ്റ്റേഷൻ
(24) ദുബായ് മറൈന സ്റ്റേഷൻ
(25) Jumeirah Lake Towers സ്റ്റേഷൻ
(26) നഖീൽ ഹാർബർ and ടവേഴ്സ് സ്റ്റേഷൻ
(27) Ibn Battuta സ്റ്റേഷൻ
(28) എനർജി സ്റ്റേഷൻ
(29) ധനൂബ്
(30) ജബൽ അലി / Jafza Station.

ഗ്രീൻ ലൈൻ സ്റ്റേഷനുകൾ

(1) ഇത്തിസലാത്ത്
(2) അൽ ഗിസൈസ്
(3) എയർപോർട്ട് ഫ്രീ സോൺ
(4) അൽ നാധ
(5) സ്റ്റേഡിയം
(6) അൽ കിയാധ
(7) അബു ഹൈൽ
(8) അബു ബക്കർ അൽ സിദ്ദിക്ക്
(9) സലാഹുദ്ദീൻ
(10) ഇത്തിഹാദ് / യൂണിയൻ (റെഡ് ലൈൻ)
(11) ബനിയാസ്
(12) പാം ദൈര
(13) അൽ റാസ്
(14) അൽ ഗുബൈബ
(15) അൽ ഫാഹിധി
(16) ബുർജുമാൻ (റെഡ് ലൈൻ)
(17) ഔദ് മേത്ത
(18) ഹെൽത്ത് കെയർ സിറ്റി
(19‌) ജധ്ധാഫ്
(20) ക്രീക്ക്.

ക്രീക്ക് മെട്രോ സ്റ്റേഷനു സമീപത്തു നിന്നും അക്കരെയുള്ള ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്ക് ബോട്ട് സർവ്വീസുകൾ ലഭ്യമാണ്. രണ്ടു ദിർഹമാണ് ഒരു വശത്തേക്കുള്ള ബോട്ട് ചാർജ്ജ്. RTA യുടെ Nol Card ഉപയോഗിച്ചും ഈ ചെയ്യാം.

SHARE