Featured

Fare Hike In Karnataka, Kerala RTC Revised Its Fare

By Sujith Bhakthan

July 06, 2011

This post is written in Malayalam and those who are not able to read this arerequested to install the Malayalam font in their computer. Click here to download and Paste it in “Font” folder of Control Panel.

കര്‍ണാടകയിലേക്കുള്ള സര്‍വീസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. കര്‍ണാടകയില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതിനാല്‍ അന്തര്‍ സംസ്ഥാന സര്‍വീസ് ധാരണപ്രകാരമാണ് കെ.എസ്.ആര്‍.ടി.സിക്കും നിരക്ക് കൂട്ടേണ്ടിവന്നത്. കര്‍ണാടക അതിര്‍ത്തിക്കുള്ളിലെ ദൂരത്തിന് മാത്രം ആനുപാതികമായാണ് കൂട്ടിയത്. രണ്ടു രൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധന.

ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ കര്‍ണാടകാ ആര്‍ ടി സിയും ബി.എം.ടി. സിയും നിരക്കു വര്‍ദ്ധിപ്പിച്ചിരുന്നു. സേലം വഴി പോകുന്ന ബസ്സുകളില്‍ 3 രൂപ മുതല്‍ 5 രൂപ വരെയുള്ള നേരിയ വര്‍ദ്ധന മാത്രമേയുള്ളു. അതേ സമയം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്കാണ്‌ 10 രൂപ മുതല്‍ 20 രൂപ വരെ വര്‍ദ്ധന ഉണ്ടായത്.

തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂര്‍, സേലം വഴി ബാംഗ്ലൂര്‍ക്കു പോകുന്ന ഗരുഡ വോള്‍വോ സര്‍വ്വീസിന്‌ 6 രൂപയാണ്‌ കൂടിയത്. അതേ സമയം പ്രൈവറ്റ് സര്‍വീസുകള്‍ 50 രൂപ മുതല്‍ 100 രൂപയാണ്‌ വര്‍ദ്ധിപ്പിച്ചത്.

തിരുവനന്തപുരം – ബാംഗ്ലൂര്‍ വോള്‍വോ: പുതിയ നിരക്ക്: 816, പഴ നിരക്ക്, 810 പ്രൈവറ്റ് ബസ്സുകള്‍: 1000