Sankar Das is a native of Perinthalmanna, working in Bangalore as a Software engineer. He is a regular passenger of KSRTC’s Guruvayur – Bangalore Super Deluxe Air Bus. Here we are sharing one of his bad experience to our readers.
ഗുരുവായൂര്‍ ബാംഗ്ലൂര്‍ സര്‍വീസ് :- ബസ്സിന്റെ സമയം ഡ്രൈവര്‍ക്ക് തോന്നിയ പോലെ ..*
ഏഴു മണിക്ക് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ബസ്സിലെ പെരിന്തല്‍മണ്ണയില്‍ നിന്നും കയറുന്ന ഒരു സ്ഥിരം യാത്രക്കാരന്‍ ആണ് ഞാന്‍ ..
കഴിഞ്ഞ ഞായര്‍ ആഴ്ച ഈ ബസ് അര മണിക്കൂര്‍ മുന്പ് തന്നെ പെരിന്തല്‍മണ്ണയില്‍ എത്തി കൃത്യ സമയത്ത് അവിടെ നിന്നും എടുക്കുകയും ചെയ്തു ..
അത് പോലെ വഴിക്കടവ് നിര്‍ത്തി എല്ലാരം കഴിച്ചു വണ്ടി എടുക്കുന്നത് വരെ ഒരു പ്രശ്നംവും ഇല്ല എല്ലാം ഒക്കെ ….
.
അടുത്ത ദിവസ്സം ബസ് മജെസ്റിക് എത്തുന്നത് രാവിലെ 6 40 ഇന് ആണ് .. .. ഇതിനു മുന്‍പും ഇതേ ഡ്രൈവര്‍ വണ്ടി ഓടിച്ചപ്പോള്‍ ഇത് പോലെ വൈകിയിരുന്നു …
(ഈ അനുഭവം മറ്റു ചില യാത്രക്കാര്‍ക്കും ഉണ്ടായത് ആയി അവരും പറഞ്ഞിരുന്നു …)
സാധാരണ മറ്റു ഡ്രൈവര്‍മാര്‍ ആണെങ്കില്‍ 5 30 ഇന് മുന്പ് മജെസ്റിക് എത്തുന്ന ബസ് ആണിത് …
ഇതിനെ കുറിച്ച് ഡ്രൈവറോട് ചോതിച്ചപ്പോള്‍ കിട്ടിയ മറുപടി “എനിക്ക് ഇത്ര ഒക്കെയേ പറ്റൂ … നിനക്ക് വേണമെങ്കില്‍ വേറെ എന്തെങ്കിലും ബസ്സില്‍ കേറി പോടാ … നീ പോയി ആരോട് വെണമെങ്കിലും പരാതി കൊടുക്ക് …. പോയി പണി നോക്ക് എന്നായിരുന്നു ..”
ബസ്സ് ഇറങ്ങിയ ഉടനെ ഗുരുവായൂര്‍ ഡിപ്പോയില്‍ വിളിച്ചു സംഭവം പറഞ്ഞു. അവിടുന്ന് കിട്ടിയ ആദ്യ മറുപടി ബസ്സിനു വല്ല കുഴപ്പവും കാണും എന്നായിരുന്നു .. പിന്നീട് പറഞ്ഞു ഡ്രൈവറുമായി സംസാരിക്കട്ടെ എന്ന് ..
അതിനു ശേഷം കണ്ട്രോള്‍ റൂമില്‍ വിളിച്ചു പരാതി പരാതി പറഞ്ഞപ്പോള്‍ അവര്‍ പറയുന്നു ഡിപ്പോയില്‍ അറിയിക്കാം എന്ന് …
ഇതിനൊക്കെ ശേഷം ഗുരുവായൂര്‍ വിളിച്ചു സ്റേഷന്‍ മാസ്റെരുമായി സംസാരിച്ചപ്പോള്‍ അദേഹം ഇങ്ങനെ ഒരു സംഭം അറിഞ്ഞിട്ടു പോലും ഇല്ല (രാവിലെ ഫോണ്‍ എടുത്ത ആള്‍ സ്റേഷന്‍ മാസ്റെരെ സംഭവം അറിയിച്ചില്ല ..) വീണ്ടും പരാതി മൊത്തം അവിടെ പറയുകയും ചെയ്തു … അതിന്റെ മറുപടി ആ ഒരു ഡ്രൈവറെ പറ്റി അങ്ങനെ ഒരു പരാതി ഉണ്ട് പലരും പറഞ്ഞിട്ടുണ്ട് എന്ന്(എന്നിട്ട് എന്തരേ ആവോ വീണ്ടും അയാളെ തന്നെ ആ വണ്ടിയില്‍ വെചോണ്ടിരിക്കുന്നത് ???) അവിടെ നിന്നും അദ്ദേഹം ATO യുടെ നമ്പര്‍ തന്ന് അതില്‍ വിളിച്ചു പരാതി പറയാന്‍ പറഞ്ഞു .. അവിടെയും വിളിച്ചു ഈ കഥ മൊത്തം പറഞ്ഞു …
ഈ പരാതി കേട്ടവര്‍ എല്ലാം ഡ്രൈവര്‍ ചെയ്തത് ശരിയല്ല എന്ന് സമ്മതിച്ചിരുന്നു …
മുന്പ് ഞാനും മറ്റു പലരും ഒക്കെ പരാതി പറഞ്ഞിട്ടും എന്തിനാണ് ഈ രാതി ഉറക്കം ഒഴിച്ച് വണ്ടി ഓടിക്കാന്‍ പറ്റാത്ത ഡ്രൈവര്‍നെ ഈ ബസ്സില്‍ തന്നെ ജോലി ചെയ്യാന്‍ വിടുന്നത് ?? പകല്‍ ഓടുന്ന വണ്ടി ഒന്നും ഇല്ലേ ???
സമയം വൈകി ബാംഗ്ലൂര്‍ എത്തുന്നതില്‍ ഉള്ള ബുദ്ധിമുട്ട് എല്ലാ ബാംഗ്ലൂര്‍ വാസികളും അറിയാമായിരിക്കും … റോഡിലെ തിരക്കും .. പിന്നെ റൂമില്‍ പോവാന്‍ ഉള്ള പാടും എല്ലാം…
ഇത്രയും അഹങ്കാരികള്‍ ആയ യാത്രക്കാരോട് ഈ രീതിയില്‍ പ്രതികരിക്കുന്ന ഡ്രൈവര്‍ മാര്‍ കെ എസ് ആര്‍ ടീ സി യുടെ പേര് കളയില്ലേ …. ഇവര്‍ക്ക് എതിരെ നല്ല നടപടി എടുക്കെണ്ടേ.. (വേറെ ബസ്സിലേക്ക് മാറുക )