വിവരണം – Lekshmi Devi C S.
ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഹംപി. 1509 – 1529 കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിെലൊന്നായിരിന്നു ഹംപി. ദേശാന്തര കച്ചവടത്തിനായി ഇന്ത്യയ്ക്കകത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ പേർ ഇവിടെയെത്തിയിരിന്നു.
1565-ൽ ഡക്കാൻ സുൽത്താൻമാരുടെ ആക്രമണത്തിൽ ഈ നഗരം തകരുകയായിരുന്നു. അക്രമവും കൊള്ളയും മാസങ്ങളാേളം തുടർന്നു. പിന്നീട് പല രാജാക്കന്മാരും ഹംപിയിൽ ഭരണം തുടർന്നുവെങ്കിലും നഷ്ടപ്പെട്ട പ്രശസ്തിയും ,പ്രതാപവും തിരികെ കൊണ്ടുവരാൻ കഴിയാത്ത വിധം നഗരം തകർക്കപ്പെട്ടിരിന്നു. ഇന്നിവിടം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്. ഹംപി ധാരാളം ക്ഷേത്രങ്ങളാൽ സമൃദ്ധമാണ്. ദ്രാവിഡിയൻ വാസ്തുശില്പചാരുതയാലും, കൊത്തുപണികളാലും അലംകൃതമാണ് ക്ഷേത്രങ്ങൾ .
ആക്രമണത്തിൽ അധികം കേടുപാടുകൾ ഏല്ക്കാത്ത പ്രസിദ്ധ ശിവക്ഷേത്രമായ വിരൂപാക്ഷേത്രം ഹംപിയിേലേയ്ക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്നു. പൂജാകർമ്മങ്ങളും , വിഗ്രഹാരാധനയും ഇന്നും മുടങ്ങാതെ നടക്കുന്ന ചുരുക്കം ചിലക്ഷേത്രങ്ങളിലാെന്നാണിത്. ക്ഷേത്രത്തിനു മുന്നിലേ 165 അടി ഉയരമുള്ള ബിസ്തപ്പയ്യ കൂറ്റൻ ഗോപുരം പ്രശസ്തമാണ്. വിശാലമായ അകത്തളം , രംഗമണ്ഡപം, ഭക്ഷണശാല, കുടിവെള്ളസംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു വലിയ ക്ഷേത്രമാണിത്. ഇതിന്റെ മച്ച് വിവിധ വർണ്ണത്തിലുള്ള ചിത്രപ്പണികളാൽ അലങ്കരിച്ചിരിക്കുന്നു.
ക്ഷേത്രത്തിന്റെ പുഴയോടു മുഖം തിരിഞ്ഞിരിക്കുന്ന ചുമരിലുള്ള ഒരു ചെറിയ ദ്വാരത്തിൽ കൂടി കടന്നുവരുന്ന സൂര്യരശ്മി എതിർ ഭാഗത്തെ ചുമരിൽ പതിയ്ക്കുന്നിടത്ത് , പുറത്തെ മുഖ്യഗോപുരത്തിന്റെ തലകീഴായ നിഴൽ കാണാൻ കഴിയും. കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു പിൻ ഹോൾ ക്യാമറ എഫക്റ്റ് . സാങ്കേതികത വികസിക്കുന്നതിന് എത്രയോ മുൻപാണിത് എന്നോർക്കണം. മുഖ്യ ക്ഷേത്രങ്ങളുെടെ മുന്നിലായാണ് പ്രധാന കച്ചവട കേന്ദ്രങ്ങൾ .
വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിലെ വലിയ നന്ദി പ്രതിമയുടെ വശത്തായാണ് ഗ്രാനേറ്റ് തൂണുകളാൽ നിർമ്മിതമായ ഒരു കിലോ മീറ്ററോളം നീളമുള്ള സുലേബസാർ . ഇരു നിലകളുളള ഈ വ്യാപാര കേന്ദ്രത്തിൽ രത്നങ്ങളുo , ആഭരണങ്ങളും , തുണിത്തരങ്ങളും മുതൽ പശുക്കൾ, കുതിരകൾ എല്ലാം വില്പന നടത്തിയിരുന്നു. വിശ്രമപ്പടവുകളും കാണാം .ഇവിടെ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിനു മുന്നിലുള്ള കച്ചവടകേന്ദ്രം കേവലം മുപ്പത് വർഷത്തിനിപ്പുറo കണ്ടെടുത്തതാണ്. അതുവരെ ഇത് മണ്ണിനടിയിലായിരിന്നു. കൃഷ്ണാ ബസാറിനടുത്ത് പുഷ്കരണിക്കുളവും ,
പ്രധാന മാർക്കറ്റുകളെ കേന്ദ്രീകരിച്ചാണ് ഉത്സവങ്ങളും , ആഘോഷങ്ങളും നടന്നിരുന്നതെന്ന് ചരിത്രം പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുകളിൽ സൂചിപ്പിച്ച വിരൂപാക്ഷേത്രത്തിനു മുന്നിലെ സൂലേബസാറിന്റെ കുറെ ഭാഗങ്ങൾ അതിശക്തമായ മഴയിൽ തകർന്നു വീണതായി വായിക്കാനിടയായി. അണ്ടർ ഗ്രൗണ്ട് ശിവ ടെoപിൾ അഥവാ ഭൂമിക്കടിയിലെ ശിവക്ഷേത്രം. കല്പടവുകൾ ഇറങ്ങിയാൽ താഴെ വെള്ളത്താൽ ചുറ്റപ്പെട്ടു നില്ക്കുന്ന ഒരു ശിവക്ഷേത്രമാണിത്. രാമായണക്കഥ കാെത്തിയിട്ടുള്ള ഹസാര രാമക്ഷേത്രം സമീപത്താണ്.
കിംഗ്സ് ബാലൻസ് അഥവാ തുലാഭാര – ഹംപിയിലെ മറ്റാെരു മുഖ്യ ആകർഷണമായ വിറ്റലക്ഷേത്രത്തിലേയ്ക്ക് പാേകും വഴിയാണ് കിംഗ്സ് ബാലൻസ് അഥവാ തുലാഭാര. രണ്ടു വലിയ തൂണുകളാൽ താങ്ങി നിർത്തപ്പെട്ടിരിക്കുന്ന ഒരു വലിയ ഗ്രാനേറ്റ് ബീം. ഇതിൽ തുലാസു തൂക്കാനുള്ള ഹുക്കുകൾ ഘടിപ്പിച്ചിരിക്കുന്നു. വിശേഷ ദിവസങ്ങളിൽ രാജാവ് ഇതിൽ തുലാഭാരം നടത്തിയിരുന്നുവത്രേ. തുലാസിന്റെ മറുതട്ടിൽ സ്വർണ്ണവും , വെള്ളിയും , രത്നങ്ങളുമാണ് വച്ചിരുന്നത്. തുലാഭാരത്തിനു ശേഷം ഇവ പൂജാരിമാർക്ക് എടുക്കാമായിരിന്നു. അതിനാൽ രാജാവിന് കൂടുതൽ ഭക്ഷണം നല്കി ഭാരം കൂട്ടാനായും ശ്രമമുണ്ടായിരുന്നതായി തമാശ രൂപേനയുള്ള കഥകളും പ്രചാരണത്തിലുണ്ട്.
ഹംപിയിൽ നിന്ന് ഏകദേശം ഒൻപതു കിലാേ മീറ്റർ യാത്ര ചെയ്താൽ ദ്രവീഡിയൻ ശെെലിയിലുള്ള ആരാധനാലയമായ വിറ്റലക്ഷേത്രത്തിലെത്തും. മനാേഹരമായ വാസ്തുവിദ്യയുടേയും , ശില്പകലയുടേയും സംഗമ സ്ഥലമാണിത്. പതിനഞ്ചാം നൂറ്റാണ്ടിൽ ദേവരായ രണ്ടാമൻ പണിതുവെങ്കിലും കൃഷ്ണദേവരായരുടെ കാലത്താണ് വിപുലീകരിച്ചത്. വിറ്റലക്ഷേത്രത്തിലെ സംഗീതത്തൂണുകളും , അലങ്കാരരഥവും. വിറ്റലക്ഷേത്രത്തിലെ സംഗീതത്തൂണുകളും (സരിഗമ തൂണുകൾ) അലങ്കാരരഥവും അത്ഭുതങ്ങളാണ്. അലങ്കാര രഥം ഒറ്റക്കല്ലിൽ തീർത്ത പാേലെ താേന്നുമെങ്കിലും ചെറിയ ചെറിയ ഗ്രാനേറ്റ് പാളികൾ കാെണ്ട് നിർമ്മിച്ചവയാണ്.
വിഷ്ണുവിന്റെ വാഹനമായ ഗരുഡനുള്ള സമർപ്പണമാണിത്. മുൻപ് ഇത് കുതിരകൾ വലിക്കുന്ന രീതിയിലായിരുന്നുവെങ്കിലും ഇന്ന് ആ സ്ഥാനത്ത് ആനകളാണുള്ളത്. കൂടുതൽ കേടുപാടുണ്ടാകാതിരിക്കാനായി ഇപ്പാേൾ ഇതിന്റെ ചക്രങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ കാേണാർക്കിലും തമിഴ് നാട്ടിലെ മഹാബലിപുരത്തും ഇത്തരത്തിലുള്ള രഥങ്ങൾ കാണാൻ കഴിയും. പുതിയ 50 രൂപാ നാേട്ടിലും കർണ്ണാടക ടൂറിസത്തിന്റെ പ്രമുഖ ചിത്രങ്ങളിലും ഈ അലങ്കാരരഥത്തിൻ സ്ഥാനമുണ്ട്.
ക്ഷേത്രത്തിലെ സംഗീതം പാെഴിക്കുന്ന തൂണുകൾ ലോക പ്രശസ്തമാണ്. 56 മുഖ്യ ത്തൂണുകളും പ്രധാന തൂണുകളെ പാെതിഞ്ഞ് 7 ചെറിയ തൂണുകളും മേൽക്കൂരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരാേന്നും കർണ്ണാടക സംഗീതത്തിന്റെ മ്യൂസിക് നാേട്ടുകളെ പ്രതിനിധാനം ചെയ്യുന്നു. ബ്രിട്ടീഷുകാർ ഇതിന്റെ ഉള്ളടക്കമറിയാനായി രണ്ടു തൂണുകൾ മുറിച്ചു നാേക്കിയെങ്കിലും ഉള്ളിൽ വിശേഷിച്ചാെന്നും കാണാൻ കഴിഞ്ഞില്ല. ക്ഷേത്രത്തിന്റെ നടുമുറ്റത്തായി നില കാെള്ളുന്ന മഹാ മണ്ഡപത്തിന്റെ തൂണുകളിലും സംഗീതം ശ്രവിക്കാനാകും. തൂണുകളുടെ സുരക്ഷയെക്കരുതി ഇപ്പാേൾ തട്ടുന്നത് വിലക്കിയിട്ടുണ്ട്.
ക്ഷേത്രത്തിനു മുന്നിലായി വിറ്റല ബസാറും, കുറച്ചു മാറി നദിക്കരയിൽ പുരന്ധരദാസ മണ്ഡപവും, മറുവശത്തായി കല്ലു കാെണ്ട് നിർമ്മിച്ച പാലവും (Stone Bridge) കാണാം. ഇവിടെയുള്ള ബാേട്ടു ജട്ടിയിൽ നിന്നും കുട്ട വഞ്ചിയിൽ അക്കരെയുള്ള ഹിപ്പി ഐലന്റിലെത്താം. Back Packers ന്റെ ഹിപ്പി ഐലന്റ്.
ചെറിയാെരു തുരുത്താണ് ഹിപ്പി ഐലന്റ് അഥവാ വിരാപപൂർ ഗഡേ. നിറയെ തെങ്ങുകളും പാടങ്ങളുമുള്ള മനാേഹരമായ ഒരു ഇടത്താവളം. ധാരാളം കഫേകളും, ബീയർ പാർലറുകളും, ചെറിയ കൂടാരങ്ങളും , ഹാേസ്റ്റൽ സൗകര്യങ്ങളുമുള്ള ഒരു ബാക്ക് പാക്കേഴ്സ് ഹബ്. വിദേശിയരെ ധാരാളമായിക്കാണാമിവിടെ. ഇവിടുത്തെ ലാഫിംഗ് ബുദ്ധ റസ്റ്റാറന്റ് പ്രശസ്തമാണ്.
ആജ്ഞനേയ ഹിൽ – 500 പടികൾ കയറി വേണം ഇതിന്റെ മുകളിലെത്താൻ. ഈ കുന്നിനു മുകളിൽ നിന്നുള്ള ഹംപിയുടെ ആകാശക്കാഴ്ച ചേതാേഹരമാണ്.
കാേദണ്ഡരാമ ക്ഷേത്രം – ചക്ര തീർത്ഥ നദിക്കരയിലാണ് കാേദണ്ഡ രാമക്ഷേത്രം. ബാലി സുഗ്രീവയുദ്ധത്തിൽ വിജയിച്ച സുഗ്രീവനെ രാമൻ കിരീടം അണിയിച്ചത് ഇവിടെ വച്ചാണെന്നാണ് വിശ്വാസം. ഈ നദിയിൽ മുങ്ങിക്കുളിച്ച് പൂജ നടത്തുന്നത് പുണ്യമായി കരുതുന്നു. ഇന്നും പൂജയുള്ളാെരു ക്ഷേത്രമാണിത്.
കഥകൾ ബാക്കി വച്ച് തിരുശേഷിപ്പുകൾ : ക്ഷേത്രസമുച്ചയങ്ങൾക്കു പുറമേ ഹംപിയിൽ തകർത്തെറിയപ്പെട്ട കാെട്ടാരങ്ങളുടെ ശേഷിപ്പുകളും ദൃശ്യമാണ്.
ഇതിൽ രാജകുടുംബാംഗങ്ങളുടെ റാേയൽ എൻക്ലാേഷർ, രാജകുടുംബത്തിലെ സ്ത്രീകൾ മാത്രം താമസിച്ചിരുന്ന സെനാന എൻക്ലാേഷർ, രാജകുമാരിമാർക്കുള്ള ലാേട്ടസ് മഹൽ , ആനപ്പന്തി, പടവു കിണർ ,രാജ്ഞിയുടെ കുളിപ്പുര (ക്യൂൻസ് ബാത്ത്.) മഹാനവമി ആഘാേഷങ്ങൾ കാണുവാനായി രാജാവ് ഇരുന്നിരുന്ന മഹാനവമി ഡിബ്ബ , വെള്ളം നദിയിൽ നിന്ന് കാെണ്ടുവരാനായി ഉപയോഗിച്ചിരുന്ന ജലപ്പാത്തി ഇവയെല്ലാം നമ്മെ ഭൂതകാല പ്രൗഢിയുടെ തിരുശേഷിപ്പുകളിലേയ്ക്ക് കാെണ്ടു പാേകും.
സമ്പന്നമായ ഭൂതകാലം എങ്ങിനെയായിരുന്നുവെന്നറിയാൻ ഹംപിയിലെ പ്രസിദ്ധമായ ആർക്കിയാേളജിക്കൽ മ്യൂസിയം സന്ദർശിച്ചാൽ മതി. അവിടെ വിജയനഗര സാമ്പ്രാജ്യത്തിന്റെ ചെറുരൂപം കാണാൻ കഴിയും. പ്രൗഢിയുടെ ഔന്നത്യത്തിൽ നിന്ന ഒരു രാജ്യത്തെ കാെള്ളയടിച്ചതിനു പുറമേ തകർത്ത് തരിപ്പണമാക്കിയതിന്റെ പിന്നിലെ ചേതോവികാരം എത്ര ആലാേചിച്ചാലും മനസ്സിലാകില്ല. ഇറ്റലിയിൽ റാേമിലെ തകർന്ന റാേമൻ ഫാേറത്തിന് മുന്നിൽ നിൽക്കുമ്പാേഴും ഇതേ വികാരമായിരുന്നു എനിക്ക് .
ഹംപിയിൽ പാേകുമ്പാേൾ : ഹംപിയുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹാേസ്പെട്ടാണ്. എയർ പാേർട്ട് ബെല്ലാരിയും. നവംബർ മുതൽ ഫെബ്രുവരി വരെ നല്ല കാലാവസ്ഥയാണ്. ഹംപിയിൽ കാണേണ്ട സ്ഥലങ്ങളെല്ലാം പത്തിരുപത് കിലാേ മീറ്ററിനുള്ളിലാണ്. ബെെക്കും, ഓട്ടാറിക്ഷയും വാടകയ്ക്ക് ലഭിക്കും. ചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കിയശേഷം ഹംപി സന്ദർശിക്കുന്നതാണുചിതം.
ഹംപിയിലെ പ്രത്യേക ഭക്ഷണങ്ങൾ തീർച്ചയായും രുചിച്ചു നാേക്കണം. ഇവിടെ പ്രാദേശിക ഗെെഡുകളുടെ സഹായം ലഭ്യമാണ്. അത്യാവശ്യം ഇംഗ്ലീഷും, ഹിന്ദിയും കെെകാര്യം ചെയ്യുന്നവരുമാണ്. ഒരു ഗെെഡിന്റെ സഹായം ഉണ്ടെങ്കിൽ കുറെ ഉപകഥകളും പ്രാദേശിക വിശ്വാസങ്ങളും അറിയുവാൻ കഴിയും. നല്ല ക്യാമറ കരുതുക. ധാരാളം ചിത്രങ്ങൾക്ക് സാധ്യതയുള്ള സ്ഥലമാണ് ഹംപി. ഹംപിയിൽ മാതംഗക്കുന്നിൽ നിന്നുള്ള സൂര്യാസ്തമനവും സൂര്യാേദയവും കാണാൻ മറക്കരുത്.