പഴയ ഷീറ്റിട്ട ഷെഡും, നാറിയ പരിസരവും ഇനി ഓർമ്മ മാത്രം. കെ.എസ്.ആർ.ടി.സി യും വികസനത്തിന്റെ പാതയിൽ. കണ്ടില്ലേ, നമ്മുടെ സ്വന്തം കെ.എസ്.ആർ.ടി.സി യുടെ മാറിയ മുഖം, കാട്ടാക്കട ബസ് സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സ്. ഇനി ബസ് കാത്തു നിൽക്കുന്നതിന്റെ വിരസത ഒഴിവാക്കാം നല്ലൊരു ഷോപ്പിംഗ് അനുഭവവും ആസ്വദിക്കാം നമ്മുടെ ദൂരയാത്രകളിൽ. എല്ലാത്തരം സ്ഥാപനങ്ങളും ഉണ്ടാവും ഈ വ്യാപാരസമുച്ചയത്തിൽ. നമ്മുടെ ട്രാൻസ്പോർട്ട് ബസ് സ്റ്റേഷന്റെ മാറുന്ന ഈ മുഖത്തിനിരിക്കട്ടെ മാണിക്യന്റെ ഒരു പൊൻതൂവൽ.. ഹാറ്റ്സ് ഓഫ്…

Source

SHARE