വാഹനാപകടങ്ങൾ പലതും അപ്രതീക്ഷിതമായി വരുന്നവയാണ്.ഇത്തരത്തിൽ സംഭവിക്കുന്ന അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കാണുമ്പോൾ മാത്രമാണ് ശരിക്കും എന്താണ് സംഭവിച്ചതെന്ന് ആളുകൾക്ക് മനസ്സിലാകുക. ഇപ്പോഴിതാ അത്തരത്തിലൊരു അപകടദൃശ്യമാണ് വൈറലായിരിക്കുന്നത്.
കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട ജെസിബി ബൊലേറോ ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു. ഇതിന്റെ ആഘാതത്തിൽ ബൊലെറോ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിച്ചു. ബൈക്കില്‍ ചാരി നിന്നിരുന്ന യുവാവ് അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ജീപ്പിലുള്ളവര്‍ക്കോ ജെസിബി ഡ്രൈവര്‍ക്കോ കാര്യമായ പരിക്കില്ല.
രാവിലെ പത്തു മണിയോടെ കോഴിക്കോട് – പാലക്കാട് റൂട്ടിൽ മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി തൊടുക്കാപ് ഇറക്കത്തിലാണ് സംഭവം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ജെസിബി. ഇറക്കത്തില്‍ വച്ചാണ് ജെസിബിയുടെ ബ്രേക്ക് നഷ്ടമായത്. പിന്നീട് അതിവേഗതയില്‍ വന്ന ജെസിബി റോഡരികിലെ മരത്തില്‍ ഇടിച്ചുനിര്‍ത്താനായിരുന്നു ഡ്രൈവറുടെ നീക്കം. നിയന്ത്രണം വിട്ടതോടെ റോഡില്‍ വിലങ്ങനെ നീങ്ങി. ഈ വേളയിലാണ് എതിര്‍ ദിശയില്‍ നിന്ന് ബൊലേറോ ജീപ്പ് എത്തിയത്. ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു.
പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ട ജെസിബി റോഡിനു കുറുകെ കടന്ന് വലതു വശത്തേക്ക് തെന്നിമാറി. ഇതിനിടെയാണ് ബൊലേറോയെ ഇടിച്ചത്. ആ സമയത്ത് ബൊലേറോ വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ റോഡരികിൽ ബൈക്ക് നിർത്തി അതിൽ ചാരി നിന്നിരുന്ന യുവാവിന് അപകടം പിണഞ്ഞേനെ. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ കാര്യമായ പരിക്കില്ല. അപകടശേഷം സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറിയാണ് ജെസിബി നിന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് അപകടം സംഭവിച്ചതിന്റെ പൂർണ്ണരൂപം എല്ലാവർക്കും മനസ്സിലായത്. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. പലതരം കമന്റുകളാണ് വീഡിയോക്ക് താഴെ ആളുകൾ ഇടുന്നത്. “ആ പയ്യന്റെ ആയുസിന്റെ നീളം, ബൊലേറോ വന്നില്ലായിരുന്നുവെങ്കില്‍ ആള് പടമായേനെ, ബൈക്കിൽ ഇരുന്നവനെ രക്ഷിക്കാൻ വന്നതാണ് ആ ബൊലേറോ… അല്ലെങ്കിൽ തീരുമാനം ആയേനെ” തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് കൂടുതല്‍. എന്തായാലും ആ ബൈക്കുകാരൻ യുവാവ് ബൊലേറോയിൽ വന്നവരോട് നന്ദി പറയണം. കാരണം അവർ വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ…