Only KSRTC can do such kind of gimmicks. TS 302 of Pandalam depot is on the street by having a wrong registration number KL-15-2997 instead of KL-15-3464.
ഇത് പന്തളം ഡിപ്പോയുടെ നെടുനീളന്‍ വണ്ടി TS 302.മുന്നിലെ ബമ്പറില്‍ ഘടിപ്പിച്ചിരിക്കുന്ന നമ്പര്‍ പ്ലേറ്റ് പറയുന്നത് ഇതിന്‍റെ നമ്പര്‍ KL-15 2997 ആണെന്നാണ്.പക്ഷെ സത്യം അതല്ല.ബസിന്‍റെ പിന്നിലെയും ഇരു വശങ്ങളിലെയും നമ്പര്‍ KL 15 3464 ആണ്.അതാണ് സത്യവും.കഴിഞ്ഞ ദിവസം അടൂര്‍ സ്റ്റാന്‍ഡില്‍ വെച്ചാണ് വണ്ടി കണ്ടത്.ഇപ്പോള്‍ ഈ നമ്പര്‍ മാറ്റിയിട്ടുണ്ടാകുമോ എന്നറിയില്ല.കണ്ടം ചെയ്യാനുള്ള കുറെ വണ്ടികള്‍ ഇടക്കാലത്ത് പന്തളം സ്റ്റാന്‍ഡില്‍ കണ്ടിരുന്നു.അതില്‍ ഒരെണ്ണത്തിന്‍റെ ബമ്പര്‍ അതേപടി ഇളക്കി ഇതില്‍ ഫിറ്റ് ചെയ്തതാകാനേ തരമുള്ളൂ.അങ്ങനെ ചെയ്തപ്പോ അതില്‍ ഉണ്ടായിരുന്ന നമ്പറും ഒപ്പം പോന്നു കാണും.അങ്ങനെ ഒരു വണ്ടിക്കു രണ്ടു നമ്പര്‍!! ഇതേക്കുറിച്ച് KSRTC ക്ക് എന്താണ് പറയാനുള്ളത്…???
Picture taken and given us by Subin Adoor.