As part of the proposed development works at the KSRTC stand in Ernakulam, top officials conducted a site visit here on Thursday. Hibi Eden MLA, District Collector P I Sheik Pareeth, GCDA Chairman N Venugopal, Mayor Tony Chammany, Traffic Assistant Commissioner Baby Vinod, KSRTC Chief Engineer R Indu were present. The existing stand will be developed into a seven-storeyed shopping complex in the future.

“Rs 10 crore has been earmarked for the project. The old buildings will be demolished and a shopping complex-cum-stand will be developed. Proper parking bays will also be constructed for the vehicles. The construction is expected to be done on a BOT basis,” Eden said.

ksrtc ernakulam depot sky view

Currently, three designs have been shortlisted for the development of the complex. The designs of consultant agencies Rohini Prasad and Associates, K G Sukumaran and Associates, Kithuvadiya and Sons have been shortlisted.

Indu said though the designs were in the final stages, it would have to be reworked again. It might take another six months to finalise the design. “When the designs were made, detailed studies were not conducted on how the buses would enter and exit from the stand. Now, with the commissioning of the A L Jacob RoB, new entrance and exit routes are being mooted by the authorities here. Also, we have identified certain routes through which private vehicles should enter the complex. The design will have to be changed taking all this into consideration,” Indu said. A KSEB transformer near the bus stand premises has to be removed so as to widen the road for facilitating private vehicle entry.

Meanwhile, Venugopal said the road in front of the bus stand would be made into a four-laned road of 18m (currently it is 12m wide).

A portion of the Ambedkar Stadium will be taken up for this purpose. However, such a move won’t affect the developmental activities of the stadium, Venugopal assured. He said the GCDA would itself undertake the work with the help of the PWD. Medians will also be set up near the stand premises so that the vehicles plying from the bridge will easily be able to enter the KSRTC stand.

Once the complex construction begins, the current offices of the KSRTC will be shifted to the Karikkamuri ground on a temporary basis. `2 crore from the MLA fund will be allocated for the purpose. Meanwhile, the KSRTC officials have requested the widening of the Mullassery canal road so that the KSRTC buses can easily enter the stand on a temporary basis when the construction of the complex takes place.

The KSRTC has six acres of land in the area. The officials have voiced concerns that the new route that is being earmarked by the GCDA for the exclusive entry of buses behind Ambedkar stadium might not be financially well for the KSRTC.

എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനോടനുബന്ധിച്ച് 10 കോടിരൂപയുടെ വന്‍ വികസന പദ്ധതികള്‍ തയ്യാറാകുന്നു. ബഹുനില മന്ദിരവും ഈ ഭാഗത്തെ റോഡുകളുടെ വികസനവും താമസിയാതെ തുടങ്ങും. ഇതേക്കുറിച്ച് പഠിക്കുന്നതിനായി ഹൈബി ഈഡന്‍ എം.എല്‍.എ യും ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെയും നേതൃത്വത്തില്‍ ഇന്നലെ സ്ഥല പരിശോധന നടത്തി. മേയര്‍ ടോണി ചമ്മിണി, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, കെ.എസ്.ആര്‍.ടി.സി ചീഫ് എഞ്ചിനീയര്‍ ആര്‍.ഇന്ദു, അസി.കമ്മീഷണര്‍ (ട്രാഫിക്) ബേബി വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സ്റ്റാന്റിനുസമീപത്തുകൂടെ എ.എല്‍.ജേക്കബ് മേല്‍പ്പാലം വന്നതോടെ ഭാവിയിലുണ്ടാകാവുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഈ ഭാഗത്തെ റോഡുകള്‍ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറായിട്ടുണ്ട്. നിലവില്‍ സ്റ്റാന്റില്‍ അകത്തേക്കും പുറത്തേക്കുമുള്ള വഴി വണ്‍വേ ആക്കുകയാണ് ഒരു നിര്‍ദേശം. ഇതിനായി ജി.സി.ഡി.എ.യുടെ പക്കലുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപത്തുകൂടി ഒരു പുതിയ റോഡ് നിര്‍മിക്കും. ഇതിനുള്ള സ്ഥലം ജി.സി.ഡി.എ. വിട്ടുകൊടുക്കും. നിലവില്‍ സ്റ്റാന്റിലേക്കുള്ള 12 മീറ്റര്‍ വീതിയുള്ള റോഡ് 18 മീറ്ററാക്കി വീതികൂട്ടും. കൂടുതല്‍ വേണ്ടിവരുന്ന ആറു മീറ്റര്‍ വീതിയിലുള്ള സ്ഥലം ജി.സി.ഡി.എ. നല്‍കും. എ.എല്‍.ജേക്കബ് പാലത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് സ്റ്റാന്റിലേക്കു പോകാന്‍ മീഡിയന്‍ സംവിധാനം ഒരുക്കും. രാജാജി റോഡില്‍ നിന്ന് സ്റ്റാന്റിലേക്കു വരുന്ന വാഹനങ്ങള്‍ക്കായാണ് പുതിയ റോഡ് നിര്‍മിക്കുക.

നിലവില്‍ സ്റ്റേഡിയത്തിനു സമീപത്തുള്ള ചെറിയ റോഡാണ് ഏഴുമീറ്റര്‍ വീതിയുള്ള സ്റ്റാന്റിലേക്കുള്ള വണ്‍വേ ആയി വികസിപ്പിക്കുക. സ്റ്റേഡിയത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിര്‍മാണം. പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി മൂന്ന് ആര്‍ക്കിടെക്ടുകളെയും നിശ്ചയിച്ചിട്ടുണ്ട്. രോഹിണി പ്രസാദ് ആന്റ് അസോസിയേറ്റ്‌സ്, കെ.ജി.സുകുമാരന്‍ ആന്റ് അസോസിയേറ്റ്‌സ്, കിത്തുവാഡിയ ആന്റ് സണ്‍സ് എന്നീ സ്ഥാപനങ്ങളാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കുന്നത്.

Source: New Indian Express

SHARE