എഴുത്ത്, ചിത്രം – Shahid Manakkappady‎.

എറണാകുളത്തെ പുതിയ ക്യൂൻസ് വാക് വേയിലൂടെ സൈക്കിൾ ചവിട്ടി വരുന്നത് നമ്മടെ ചങ്ക് ചങ്ങായിയായ അരുണാണ്. മഹാരാജാസിൽ എൻ്റെ സമകാലീനൻ. ബി.എസ്.സി ഫിസിക്സും എം.ബി.എ യുമൊക്കെ പഠിച്ച കക്ഷി നിരവധി കോർപ്പറേറ്റ് കമ്പനികളിൽ മാനേജർ പോസ്റ്റിലൊക്കെ ജോലി ചെയ്തിട്ടുണ്ട്.

സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ചിന്തയിൽ ഉദിച്ചതാണ് ‘പോപ്പി കോൺ’ എന്ന ഈ പുതിയ സംരംഭം. വെറും ഇരുപത് രൂപക്ക് ഗുണമേന്മയുള്ള പോപ്പ്കോൺ. തീയേറ്ററിൽ നിന്നുമൊക്കെ നമുക്ക് കിട്ടുന്ന അതേ സാധനം. അതിവിടെ പൊളി സാനമാണ്. കാരണം ടൊമാറ്റോ, ചീസ് അങ്ങിനെ വിവിധ ഫ്ലേവറുകളിൽ ഇവിടെ നിന്നും ലഭിക്കും, വിലയിൽ യാതൊരു വ്യത്യാസം കൂടാതെ തന്നെ.

സൈക്കിൾ റിക്ഷയുടെ രൂപകൽപ്പനയിലുമുണ്ട് പ്രത്യേകത. സൈക്കിൾ വേണമെങ്കിൽ വേർപെടുത്താം. ചോളം തിന്നുക മാത്രമല്ല, നല്ല താളത്തിലുള്ള സംഗീതവും കേൾക്കാം ഇവിടെ നിന്ന്. കഴിഞ്ഞ ദിവസം ഉദ്ഘാടനത്തിന് ഞാനും പോയിരുന്നു. ആദ്യ ദിവസമായത് കൊണ്ട് അരുൺ പോപ്പ്കോൺ അധികം കരുതിയിരുന്നില്ല. രണ്ട് മണിക്കൂറ് കൊണ്ട് മുഴുവനും തീർന്നു. വണ്ടിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ടും പോപ്പി കോൺ വാങ്ങാൻ ആളുകൾ വന്ന് കൊണ്ടിരുന്നു. വാങ്ങിച്ച് പോയി രുചി പിടിച്ചവരും വീണ്ടും വന്നു. തീർന്നെന്ന് പറഞ്ഞ് മടുത്ത് ആള് സൈക്കിളുമെടുത്ത് സ്ഥലം വിട്ടു.

ഇനിയുള്ള വൈന്നേരങ്ങളിൽ കാറ്റു കൊള്ളാൻ ഗോശ്രീ പാലത്തിനടുത്തുള്ള വാക് വേയിൽ വന്നിരിക്കുന്നവർക്ക് കാണാം, ചോളത്തിൽ രുചി പുരട്ടി സൈക്കിളും ചവിട്ടി വരുന്ന ഈ ചങ്ങായിയെ. വൈറ്റ് കോളർ ജോലിയൊക്കെ വേണ്ടാന്ന് വെച്ച് സ്വന്തം പ്രസ്ഥാനവുമായി വന്ന അരുണിന് ആശംസകൾ… ജീവിതം വിജയിച്ച് കാണിക്ക് മച്ചാനേ…

SHARE