ലേഖകൻ – പ്രകാശ് നായർ മേലില.
ഈ രാഷ്ട്രപതിയെ സൂക്ഷിക്കണം. ആരു തെറ്റ് ചെയ്താലും നേരിട്ട് ചെന്നു വെടിവച്ചു കഥ കഴിക്കും. ഉറപ്പ്. റോഡ്രിഗോ ടട്ടര്‍ട്ടെ (Rodrigo Duterte) ഫില്പ്പീന്‍സിലെ ഊര്‍ജ്വസ്വലനും നിസ്ച്ചയദാര്‍ഡ്യവുമുള്ള രാഷ്ട്രപതിയാണ്. അഴിമതിയും അക്രമവും അദ്ദേഹം വച്ചുപൊറുപ്പിക്കില്ല.
ക്രിമിനലുകളെയും ലഹരി മാഫിയകളെയും കൊന്നൊടുക്കാന്‍ സ്പെഷ്യല്‍ പോലീസ് സ്ക്വാഡുകളെ നിയമിച്ചു. വമ്പന്‍ ലഹരി മാഫിയാ തലവന്മാര്‍ പലരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. ഏഴായിരം ക്രിമിനലുകളും മാഫിയകളും ഇതുവരെ കാലപുരി പൂകിയതായാണ് കണക്ക്. കുറഞ്ഞത് ഒരു ലക്ഷം പേര്‍ ലഹരിമരുന്നു വ്യാപാരത്തില്‍ ഫിലിപ്പീന്‍സില്‍ ഉണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നുകില്‍ അവരെ തട്ടും അല്ലെങ്കില്‍ രാജ്യത്തുനിന്ന് തുരത്തും ഇതാണദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
ഒരു ചൈനീസ് യുവതിയെ തട്ടിക്കൊണ്ടുപോയി ഗ്യാംഗ് റേപ്പ് നടത്തിയ തന്‍റെ മൂന്നു അംഗരക്ഷകരെ Rodrigo Duterte തന്നെയാണ് വെടിവച്ചുകൊന്നത്. ഇതുവരെ 70 ല്‍പ്പ രം ക്രിമിനലുകളെ അദ്ദേഹം നേരിട്ട് വകവരുത്തിയിട്ടുണ്ട്. “ക്രിമിനലുകള്‍ക്ക് രക്ഷപെടാനുള്ള അവസരം നല്‍കാതെ അവരെ അപ്പോള്‍ത്തന്നെ കാച്ചുക “ ഇതാണ് അദ്ദേഹത്തിന്‍റെ രീതിയും പോലീസിനും സ്പെഷ്യല്‍ സ്ക്വാഡിനും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും.
Rodrigo Duterte യുടെ മകന്‍ ഡ്രഗ്സ് ഉപയോഗിക്കുന്നു എന്ന ആരോപണത്തെത്തു ടര്‍ന്ന് അദ്ദേഹം ഉടനടി അതെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടശേഷം പരസ്യമായി പ്രഖ്യാപിച്ചു. “എന്‍റെ മകന്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ ഞാന്‍ അവനെ നേരിട്ട് പരസ്യമായി വെടിവച്ചുകൊല്ലും.” അതാണ് Rodrigo Duterte.
22 വര്ഷം അദ്ദേഹം ഫിലിപ്പീന്‍സിലെ ദാവാവോ (Davao) നഗരത്തിലെ മേയറായിരുന്നു. അക്കാലത്ത് അദ്ദേഹം ആ നഗരം ക്ലീന്‍ ചെയ്യുകയായിരുന്നു. കൊലപാതകങ്ങള്‍ക്കും ബലാല്‍സംഗത്തിനും പേരുകേട്ട ആ നഗരത്തെ അദ്ദേഹം വെടിപ്പാക്കി മാറ്റി. സ്ത്രീസുരക്ഷക്ക് ഒറ്റ നമ്പര്‍ ഹെല്പ് ലൈന്‍ കൊണ്ടുവന്നു.എല്ലാ കടകള്‍ക്ക് മുന്നിലും നിര്‍ബന്ധമായി CCTV സ്ഥാപിച്ചു. ക്രിമിനലുകളെയും മാഫിയാകളെയും ഒതുക്കാന്‍ പ്രത്യേക ടാസ്ക് ഫോര്‍സ് രൂപ്പീകരിച്ചു. പോലീസിലെ ക്രിമിനലുകളെയും, ക്രിമിനല്‍ കുറ്റവാളികളെ സഹായിക്കുന്നവരെയും പൂര്‍ണ്ണമായും ഒഴിവാക്കുകയോ ജയിലിലടക്കുകയോ ചെയ്തു.
2016 മേയ് മാസത്തില്‍ അദ്ദേഹം ഫിലിപ്പീന്‍സ് രാഷ്ട്രപതിയായി. രാജ്യത്ത് ക്രിമിനല്‍ – മാഫിയാ നെക്സസ് തകര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യലക്ഷ്യം. അതിനായി പ്രത്യേക ടാസ്ക് ഫോര്സുകള്‍ രൂപ്പീകരിച്ചു. ഇവരുമായി ബന്ധമുണ്ടായിരുന്ന ഉന്നത പോലീസ് അധികാരികളുടെ പേരുകള്‍ അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും അവരെ ജയിലിലാക്കുകയും ചെയ്തു. 2016 മുതല്‍ വധശിക്ഷ നിരോധിച്ചിരിക്കുന്ന രാജ്യത്ത് പിടിക്കൂടുന്ന കുറ്റവാളികളെ ഏറ്റുമുട്ടല്‍ വഴി കൊലപ്പെടുത്തുന്ന രീതിയാണ് നടപ്പാക്കുന്നത്.
ഈ കൊലപാതകങ്ങല്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ സംഘടനകളോടും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളോടും അദ്ദേഹം പലപ്പോഴും കൊമ്പു കോര്‍ത്തിട്ടുണ്ട്. എനിക്കെതിരെ തെളിവുമായി കോടതിയില്‍ വരൂ എന്നാണദ്ദേഹം വെല്ലുവിളിക്കുന്നത്. ഇക്കാര്യത്തില്‍ വിമര്ശനമുയര്‍ത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ ‘വേശ്യക്ക് പിറന്നവന്‍’ എന്നാണു Rodrigo Duterte പരസ്യമായി വിളിച്ചത്. എന്‍റെ രാജ്യം ശുദ്ധീകരിക്കുന്നതില്‍ മറ്റുള്ളവര്‍ക്കെന്താണ് വൈഷമ്യം എന്ന് ചോദിക്കാനും അദ്ദേഹം മടിക്കുന്നില്ല.
വളരെ സത്യസന്ധനായ അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ ഒരു കത്തോലിക്കാ മതപുരോഹിതന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്ന വിവരവും ആ പുരോഹിതന്‍റെ പേരും (Fr. Mark Falvey, SJ) പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. Catholic Bishops’ Conference of the Philippines (CBCP) പുരോഹിതനെതിരെ കേസെടുക്കുകയും സഭയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കത്തോലിക്കാ മതപുരോഹിത്ന്മാരാല്‍ പീഡിപ്പിക്കപ്പെട്ട നിരവധി കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സഭാ നേതൃത്വം തയ്യാറായത് തന്നെ.
ഒരു കാര്യം ഉറപ്പാണ്, മയക്കു മരുന്ന് മാഫിയാകള്‍ക്കും, ക്രിമിനലുകള്‍ക്കും, സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കും Rodrigo Duterte ന്‍റെ ഇപ്പോഴത്തെ ഭരണകാലത്ത് ഒരിക്കലും മാപ്പില്ല. അദ്ദേഹത്തിന്‍റെ നിറതോക്കുകള്‍ ഇവര്‍ക്കെതിരെ ഗര്‍ജ്ജിക്കാന്‍ സദാ സജ്ജമാണ്.