Malayalam

ഇത് എൻ്റെ റൂട്ട് മാപ്പ്; ഏവർക്കും മാതൃകയായി ഒരു പ്രവാസി

By Aanavandi

March 25, 2020

എന്റെ റൂട്ട് മാപ്പ് : ഞാൻ സവാദ് മാറഞ്ചേരി. ദുബായിൽ നിന്നും മാർച്ച്‌ 19 ന് രാത്രി 9.45 നു പുറപ്പെടുന്ന Emirates ഫ്ലൈറ്റ് EK 532 ൽ സീറ്റ്‌ നമ്പർ 37കെ കൊച്ചിയിൽ പുലർച്ചെ 3 am എത്തിചേർന്നു. തുടർന്നു 4 മണിക്ക് പുറത്തിറങ്ങി. വീട്ടിൽ നിന്നും അയച്ച വാഹനത്തിൽ ഇടയ്ക്കു എവിടെയും നിർത്താതെ 20 നു രാവിലെ 6 മണിക്ക് വീട്ടിൽ എത്തിചേർന്നു. വാഹനത്തിൽ ഞാനും ഡ്രൈവറും മാത്രം. യാത്രയിൽ ഉടനീളം മാസ്ക്കും sanitizer ഉം ഉപയോഗിച്ചിരുന്നു.

വീട്ടിൽ എത്തിയ ഉടനെ തന്നെ മുകളിൽ പ്രത്യേകം ഒരുക്കിയ മുറിയിൽ താമസം തുടങ്ങി. എല്ലാ നേരവും ഭക്ഷണം disposable പ്ലേറ്റിൽ റൂമിന് പുറത്തു വീട്ടുകാർ കൊണ്ടു വന്നു വെക്കും.. എല്ലാവരോടും കൃത്യമായ അകലം പാലിക്കുന്നു. എത്തിയ ഉടനെ തന്നെ ആരോഗ്യ വകുപ്പിന്റെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചിരുന്നു. എല്ലാവരോടും സന്ദർശനം വിലക്കി. ആരോഗ്യ വകുപ്പ് പ്രവർത്തകർ ഇടയ്ക്കു വിവരങ്ങൾ അന്വേഷിക്കുന്നു. 14 ദിവസം നിരീക്ഷണം ഉണ്ട്. ഉറങ്ങാനും വായിക്കാനും സമയം കിട്ടാത്ത പ്രവാസികൾക്ക് ഇപ്പോൾ ഇഷ്ട്ടം പോലെ സമയം കിട്ടും.

ഒരു പ്രവാസിക്ക് നാട്ടിലുള്ള ഓരോ ദിവസവും വിലപ്പെട്ടതാണെങ്കിലും അവനവന്റെ സന്തോഷം മാത്രം നോക്കിയാൽ പോരല്ലോ. നമ്മൾ ഓരോരുത്തരും മനസ്സു വെച്ചാലേ ലോകം മുഴുവൻ കീഴടക്കി കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാ വിപത്തിനെ നമുക്ക് ഇല്ലായ്മ ചെയ്യാൻ പറ്റു..

നമ്മുടെ കേരള സർക്കാരിനെ പോലെ ഈ സമയത്തു ഇത്രയും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന മറ്റൊരു സർക്കാർ ലോകത്തു വേറെ എവിടെയും ഉണ്ടാകില്ല എന്ന് തോന്നി പോകുന്നു. ആരോഗ്യ വകുപ്പിനെ എത്ര പ്രശംസിച്ചാലും അധികമാകില്ല. നമുക്ക് വേണ്ടി സ്വന്തം ജീവൻ മറന്നു പോരാടുന്ന ആരോഗ്യ പ്രവർത്തകരെ നമ്മൾ ഒരിക്കലും മറന്നു കൂട..

എല്ലാം നമ്മൾ അതി ജീവിക്കും.. ആശങ്ക വേണ്ട.. ജാഗ്രത മതി. സമയം ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വിളിക്കാം :7994845997, whatsapp : 00971501991396.

NB :ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ പോസ്റ്റ്‌ “കുഞ്ഞി മംഗലത്തെ കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ്” എന്ന പേരിൽ ചില സാമൂഹ്യദ്രോഹികൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അത് ഷെയർ ചെയ്യുന്നത് ശിക്ഷാർഹമാണ്.