വിദേശത്തു നിന്നും നാട്ടിലെത്തി, കുഴപ്പമൊന്നും ഇല്ലായിരുന്നിട്ടും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശപ്രകാരം എല്ലാവരിൽ നിന്നും അകന്ന് ഹോം കോറൻറ്റൈനിൽ കഴിയുന്ന എറണാകുളം ജില്ലയിലെ കോതാട് സ്വദേശി ഗ്ലാഡ്വിനെ ഓർത്ത് അഭിമാനപൂർവ്വം കുറിപ്പ് പങ്കുവെച്ച് സുഹൃത്തായ ഷിജിത്ത്കുമാർ. ഷിജിത്തിന്റെ കുറിപ്പ് താഴെ കൊടുക്കുന്നു…
ഹോം കോറൻറ്റൈൻ – നിന്നെ ഓർത്ത് അഭിമാനം മാത്രം സഹോദരാ… നന്ദി പ്രവാസി സഹോദരങ്ങളെ…മനസ്സ് കൊണ്ട് കെട്ടി പുണർന്ന് പറയട്ടെ ഗ്ലാഡ്‌വിൻ ബ്രോ… ഈ സമൂഹത്തിന് നീയും ഒരു മാത്രകയാണ്… നിൻറ്റെ സുഹ്രുത്തായതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു… നിന്നെ പോലെ ജീവിതം കരുപ്പിടിപ്പിക്കാൻ മറുനാട്ടിൽ പോയി കഷ്ടപെടുന്ന ഓരോ മലയാളിയും ഇന്ന് കടന്ന് പോയ് കൊണ്ടിരിക്കുന്ന ജീവിതാവസ്ഥ വളരെ വേദനാ ജനകമാണ്.
ഓരോ തിരികെ വരവിനും സന്തോഷത്തോടെ അരികിലേക്ക് ഓടിയെത്തുന്ന കുടുംബാംഗങ്ങളില്ല, സൗഹ്രദങ്ങളില്ല… നോക്കുന്ന ഓരോ കണ്ണിലും കാണാം എന്തോ മഹാ അപരാതം ചെയ്ത് വന്ന കുറ്റവാളികൾ എന്ന പോലെ… എന്നിട്ടും മനസ്സിന്റ്റെ സമചിത്തത ഒട്ടും കളയാതെ നീ സ്വയമേ സമൂഹത്തിന്റ്റെ നന്മയ്ക്ക് വേണ്ടി എടുത്ത തീരുമാനവും അതിൽ ഉറച്ച് നിൽക്കാൻ കാണിക്കുന്ന ഈ മനസ്സും മതി മിത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുവാൻ നമുക്ക് ഇനി കുറച്ച് ദൂരം മാത്രം എന്ന് ഓർമിപ്പിക്കുവാൻ.
സ്നേഹിക്കാനും സന്തോഷിക്കാനും അത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാനും കിട്ടുന്ന ഇത്തിരി നല്ല ദിനങ്ങളും കുറേയേറെ നല്ല നിമിഷങ്ങളും… ആ നല്ല നിമിഷങ്ങളാണ് ഈ വർഷം അവനും, അവനേപ്പോലെ തന്നെ നമ്മുടെ പ്രവാസി സഹോദരങ്ങൾക്കും നഷ്ടമാകുന്നത്. പക്ഷെ ഈ ലോകത്താകമാനം സംഭവിക്കുന്ന നഷ്ടങ്ങളുടെ തിരിച്ചറിവാകണം ഒരു സങ്കോചവും കൂടാതെ മനസ്സ് കൊണ്ട് തന്നെ അതിന് തയ്യാറായാണ് ഇക്കുറി അവൻ നാട്ടിലേക്കെത്തിയത്.
രണ്ട് കുഞ്ഞുങ്ങൾ അടക്കമുള്ള സ്വന്തം ഫാമിലിയെ ഒരു നോക്ക് മാത്രം വളരെ ദൂരെ നിന്ന് കണ്ട്, അവരെയെല്ലാം നേരത്തേ തന്നെ മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ച്… താൻ മൂലം ഈ മഹാമാരി മറ്റാരിലേക്കും പകരാനിടായാവരുതെന്ന് ഉറച്ച തീരുമാനമെടുത്ത് പതിനാല് ദിവസത്തേക്ക് സ്വന്തം വീട്ടിൽ ഗവൺമേന്റ്റിറ്റേയും , ആരോഗ്യ പ്രവർത്തകരുടേയും, പോലീസ്സിന്റ്റേയും നിർദ്ധേശ പ്രകാരം കോറൻറ്റൈൻ വിധേയനാകാൻ നീ കാണിക്കുന്ന ആ നല്ല മനസ്സുണ്ടല്ലോ അത് മാത്രം മതി നമ്മുടെ ഈ കൊച്ച് കേരളത്തിനും അതിലൂടെ ലോക ജനതയ്ക്കും മാത്രകയാകുവാൻ.
ഏത് നല്ല സാധനങ്ങൾ എടുത്തു നോക്കിയാലും കാണും സാമാന്യം തെറ്റില്ലാത്ത പുഴുക്കുത്തുകൾ, അത് പോലെ തന്നെയാണ് നമ്മുടെ സമൂഹത്തിലും. നേര് എന്തെന്നോ നെറിവ് എന്തെന്നോ ഇല്ലാത്ത പുഴു കുത്തുകൾ. അവർ എത്ര തന്നെ നിന്നെ ചെളിവാരിയെറിയട്ടെ അപകീർത്തി പെടുത്താൻ ശ്രമിക്കുകയും ചെയ്തോട്ടേ, സത്യവും നീതിയും അത് എപ്പോഴായാലോം വെളിവാകും. അവർ ശ്രമിച്ചു കൊള്ളട്ടെ സഹോദരാ… ഒരുപാട് നല്ല സൗഹ്രദങ്ങൾ നിന്നോടൊപ്പം ഉണ്ട്, അതിന് തെളിവാണ് നിന്നെ കൂട്ടാൻ വന്ന് നിന്നോടൊപ്പം കൂടെ നിന്ന് ഈ പരീക്ഷണ ഘട്ടവും നമുക്ക് ഒരുമിച്ച് കടക്കാം എന്ന് പറഞ്ഞ് തോളോട് തോൾ ചേർന്ന് നിൽക്കുന്ന സൗഹ്രദവും.
നീ നിന്റ്റെ കടമ ചെയ്യൂ സഹോദരാ… സമൂഹ നന്മയ്ക്കായി മാനവരാശിയുടെ നിലനിൽപ്പിനായി ഇവനെ പ്പോലെ ഉറച്ച തീരുമാനമെടുത്ത് മുന്നോട്ട് പോകുന്ന ഓരോ പ്രവാസി മലയാളി സുഹ്രുത്തുക്കളേയും, ഇന്ത്യൻ സഹോദരങ്ങളേയും, ലോക സഹോദരങ്ങൾക്കും ഒരു കോടി പ്രണാമം അർപ്പിച്ചു കൊണ്ട് ഉറപ്പിച്ച് നമുക്ക് പറയാം നമ്മൾ ഈ പരീക്ഷണ ഘട്ടവും കോവിഡ് 19 നിനേയും അതിജീവിക്കും…
രാത്രിയോ പകലോ എന്നില്ലാതെ സ്വന്തം ജീവൻ പോലും നോക്കാതെ കോവിഡ് ബാധിച്ചവരുടെ ജീവൻ തിരിച്ചു പിടിക്കാൻ വേണ്ടി പ്രയത്നിക്കുന്ന ആരോഗ്യ രംഗത്തുള്ള എല്ലാ സഹോദരങ്ങൾക്കും, പോലീസ്സ് ഉൾപ്പെടെ പിന്നിൽ സഹായമായി പ്രവർത്തിക്കുന്ന എല്ലാ ഡിപ്പാർട്ട്മെന്റ്റുകളേയും, ഗവൺമെന്റ്റിനേയും, പ്രത്യേകിച്ച് ശ്രീമതി ടീച്ചറമ്മയേയും നന്ദിയോടെ സ്മരിച്ച് കൊണ്ട് മനസ്സുകൾ കോർത്ത് നമുക്ക് ഈ ലോകത്തോട് ഉറക്കെ വിളിച്ച് പറയാം ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും..