ലോകത്തിലെ ഏറ്റവും ദൂരമേറിയ 15 ഷെഡ്യൂൾഡ് വിമാന സർവ്വീസുകൾ… അവ ഏതൊക്കെയെന്ന് നമുക്കൊന്നു നോക്കാം.

15. ഫിലിപ്പീൻ എയർലൈൻസ് : ഫിലിപ്പീൻസിലെ മനിലയിൽ നിന്നും ടോറന്റോയിലേക്ക് സർവ്വീസ് നടത്തുന്ന ഫിലിപ്പീൻ എയർലൈൻസ് വിമാനം താണ്ടുന്നത് 8221 മൈലുകളാണ്. 14 മണിക്കൂറുകളും 40 മിനിറ്റുമാണ് ഇത്രയും ദൂരം വിമാനം സഞ്ചരിക്കുവാനെടുക്കുന്നത്. Airbus A350 മോഡൽ വിമാനമുപയോഗിച്ചു നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 8 ആം സ്ഥാനത്താണ്.

14. ഖത്തർ എയർവേയ്‌സ് : ഖത്തറിന്റെ ഫ്ലാഗ് കാരിയറായ ഖത്തർ എയർവേയ്‌സിന്റെ ലോസ് ആഞ്ചലസ്‌ – ദോഹ വിമാനം സഞ്ചരിക്കുന്നത് 8306 മൈൽ ദൂരമാണ്. 16 മണിക്കൂർ 15 മിനിറ്റ് സമയമാണ് ഇതിനായി വേണ്ടി വരുന്നത്. Boeing 777 മോഡൽ എയർക്രാഫ്റ്റ് ഉപയോഗിച്ചു നടത്തുന്ന ഈ സർവ്വീസിന് ലോകത്തിലെ ഏറ്റവും ദൂരമേറിയ വിമാനസർവ്വീസുകളിൽ 14 ആം സ്ഥാനമാണ്.

13. സൗദിയ : സൗദി അറേബ്യൻ ഫ്ലാഗ് കാരിയറായ സൗദിയയുടെ ജിദ്ദ – ലോസ് ആഞ്ചലസ്‌ റൂട്ടിലെ വിമാനം സഞ്ചരിക്കുന്നത് 8332 മൈൽ ദൂരമാണ്. ഏകദേശം 16 മണിക്കൂർ സമയമാണ് ഇതിനായെടുക്കുന്നത്. Boeing 777 ഉപയോഗിച്ച് നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 13 ആം സ്ഥാനത്താണ്.

12. എമിറേറ്റ്സ് : യുഎഇ ഫ്ലാഗ് കാരിയറായ എമിറേറ്റ്സിൻ്റെ ദുബായ് – ലോസ് ആഞ്ചലസ്‌ റൂട്ടിലെ വിമാനം സഞ്ചരിക്കുന്നത് 8339 മൈലുകളാണ്. ഇതിനായി എടുക്കുന്ന സമയം ഏകദേശം 16 മണിക്കൂറും 17 മിനിറ്റുമാണ്. എയർബസ് A380 മോഡൽ എയർക്രാഫ്റ്റാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ഏറ്റവും ദൂരമേറിയ വിമാനസർവ്വീസുകളിൽ 12 ആം സ്ഥാനമാണ് ഇതിന്.

11. ഇത്തിഹാദ് : യുഎഇ ഫ്ലാഗ് കാരിയറായ ഇത്തിഹാദിന്റെ ലോസ് ആഞ്ചലസ്‌ – അബുദാബി റൂട്ടിലെ വിമാനം സഞ്ചരിക്കുന്ന ദൂരം 8,424 മൈലുകളാണ്. ഇതിനായി എടുക്കുന്ന സമയം ഏകദേശം 16 മണിക്കൂറും 40 മിനിറ്റുമാണ്. Boeing 777 ഉപയോഗിച്ച് നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 11 ആം സ്ഥാനത്താണ്.

10. ഡെൽറ്റ : യുഎസ് എയർലൈനായ ഡെൽറ്റയുടെ അറ്റ്ലാന്റ – ജോഹന്നാസ്ബർഗ് വിമാനം സഞ്ചരിക്കുന്നത് 8434 മൈലുകളാണ്. ഇതിനായെടുക്കുന്ന സമയം 16 മണിക്കൂർ 50 മിനിറ്റാണ്. Boeing 777 മോഡൽ എയർക്രാഫ്റ്റ് ഉപയോഗിച്ചു നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 10 ആം സ്ഥാനത്താണ്.

9. യുണൈറ്റഡ്, സിംഗപ്പൂർ എയർലൈൻസ് : സാൻഫ്രാൻസിസ്കോ – സിംഗപ്പൂർ റൂട്ടിൽ യുണൈറ്റഡ്, സിംഗപ്പൂർ എയർലൈൻസ് എന്നീ എയർലൈനുകൾ നടത്തുന്ന നോൺസ്റ്റോപ്പ്‌ സർവ്വീസ് പിന്നിടുന്നത് 8447 മൈലുകളാണ്. ഇതിനായെടുക്കുന്നത് 15 മണിക്കൂർ 30 മിനിറ്റ് സമയവുമാണ്. Airbus A350, Boeing 787 തുടങ്ങിയ വിമാനങ്ങളുപയോഗിച്ചു നടത്തുന്ന ഈ സർവ്വീസിന് ദൈർഘ്യത്തിന്റെ കാര്യത്തിൽ 9 ആം സ്ഥാനമാണ്.

8. ഫിലിപ്പീൻ എയർലൈൻസ് : ഫിലിപ്പീൻസിലെ മനിലയിൽ നിന്നും ന്യൂയോർക്കിലേക്ക് സർവ്വീസ് നടത്തുന്ന ഫിലിപ്പീൻ എയർലൈൻസ് വിമാനം 8520 മൈലുകൾ താണ്ടുന്നത് 16 മണിക്കൂറുകളും 35 മിനിറ്റും എടുത്താണ്. Airbus A350 മോഡൽ വിമാനമുപയോഗിച്ചു നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 8 ആം സ്ഥാനത്താണ്.

7. ക്വാണ്ടാസ് : ഓസ്‌ട്രേലിയയുടെ ഫ്ലാഗ് കാരിയറായ ക്വാണ്ടാസിൻ്റെ ഡാലസ് – സിഡ്‌നി റൂട്ടിലെ വിമാനം സഞ്ചരിക്കുന്നത് 8578 മൈലുകളാണ്. 17 മണിക്കൂർ 10 മിനിറ്റ് സമയമാണ് ഇതിനായി വേണ്ടി വരുന്നത്. Airbus A380 വിമാനങ്ങളുപയോഗിച്ചു നടത്തുന്ന ഈ സർവ്വീസിന് ദൂരത്തിന്റെ കാര്യത്തിൽ 7 ആം സ്ഥാനമാണ്.

6. യുണൈറ്റഡ് : യുണൈറ്റഡ് എയർലൈൻസിന്റെ ഹൂസ്റ്റൺ – സിഡ്‌നി റൂട്ടിലെ വിമാനം സഞ്ചരിക്കുന്നത് 8596 മൈലുകളും, അതിനായെടുക്കുന്ന സമയം 17 മണിക്കൂറും 30 മിനിറ്റുമാണ്. Boeing 787 ഉപയോഗിച്ച് നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 6 ആം സ്ഥാനത്താണ്.

5. സിംഗപ്പൂർ എയർലൈൻസ് : സിംഗപ്പൂർ എയർലൈൻസിൻ്റെ ലോസ് ആഞ്ചലസ് – സിംഗപ്പൂർ റൂട്ടിലെ വിമാനം പിന്നിടുന്നത് 8770 മൈലുകളാണ്. ഇതിനായെടുക്കുന്ന സമയം 17 മണിക്കൂറും 50 മിനിറ്റുമാണ്. Airbus A350 ഉപയോഗിച്ച് നടത്തുന്ന ഈ സർവ്വീസ് ഏറ്റവും ദൈർഘ്യമേറിയ വിമാനസർവ്വീസുകളിൽ 5 ആം സ്ഥാനത്താണ്.

4. എമിറേറ്റ്സ് : യുഎഇ ഫ്ലാഗ് കാരിയറായ എമിറേറ്റ്സിൻ്റെ ഓക്ക്‌ലാൻഡ് – ദുബായ്‌ റൂട്ടിലെ വിമാനം സഞ്ചരിക്കുന്നത് 8820 മൈലുകളാണ്. ഇതിനായി എടുക്കുന്ന സമയം ഏകദേശം 17 മണിക്കൂറും 10 മിനിറ്റുമാണ്. എയർബസ് A380 മോഡൽ എയർക്രാഫ്റ്റ് ഉപയോഗിച്ചു നടത്തുന്ന ഈ സർവ്വീസിന് ലോകത്തിലെ ഏറ്റവും ദൂരമേറിയ വിമാനസർവ്വീസുകളിൽ 4 ആം സ്ഥാനമാണ്.

3. ക്വാണ്ടാസ് : ഓസ്‌ട്രേലിയയുടെ ഫ്ലാഗ് കാരിയറായ ക്വാണ്ടാസിൻ്റെ പെർത്ത് – ലണ്ടൻ റൂട്ടിലെ വിമാനം സഞ്ചരിക്കുന്നത് 9010 മൈലുകളാണ്. 17 മണിക്കൂർ 25 മിനിറ്റ് സമയമാണ് ഇതിനായി വേണ്ടി വരുന്നത്. Boeing 787 വിമാനങ്ങളുപയോഗിച്ചു നടത്തുന്ന ഈ സർവ്വീസിന് ദൂരത്തിന്റെ കാര്യത്തിൽ 3 ആം സ്ഥാനമാണ്.

2. ഖത്തർ എയർവേയ്‌സ് : ഖത്തറിന്റെ ഫ്ലാഗ് കാരിയറായ ഖത്തർ എയർവേയ്‌സിന്റെ ഓക്ക്‌ലാൻഡ് – ദോഹ വിമാനം സഞ്ചരിക്കുന്നത് 9032 മൈൽ ദൂരമാണ്. 17 മണിക്കൂർ 50 മിനിറ്റ് സമയമാണ് ഇതിനായി വേണ്ടി വരുന്നത്. Boeing 777 മോഡൽ എയർക്രാഫ്റ്റ് ഉപയോഗിച്ചു നടത്തുന്ന ഈ സർവ്വീസിന് ലോകത്തിലെ ഏറ്റവും ദൂരമേറിയ വിമാനസർവ്വീസുകളിൽ 2 ആം സ്ഥാനമാണ്.

1. സിംഗപ്പൂർ എയർലൈൻസ് : സിംഗപ്പൂർ എയർലൈൻസിൻ്റെ സിംഗപ്പൂർ – ന്യൂആർക്ക് റൂട്ടിലെ വിമാനം പിന്നിടുന്നത് 9534 മൈലുകളാണ്. ഇതിനായെടുക്കുന്ന സമയം 18 മണിക്കൂറും 30 മിനിറ്റുമാണ്. Airbus A350 ഉപയോഗിച്ച് നടത്തുന്ന ഈ സർവ്വീസാണ് നിലവിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷെഡ്യൂൾഡ് വിമാന സർവ്വീസ്.

ഓസ്‌ട്രേലിയൻ ഫ്ലാഗ് കാരിയറായ ക്വാണ്ടാസ് ന്യൂയോർക്ക് – സിഡ്‌നി, ലണ്ടൻ സിഡ്‌നി റൂട്ടുകളിൽ നോൺസ്റ്റോപ്പ്‌ സർവ്വീസുകൾ ആരംഭിക്കുവാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. 9,900 ഓളം മൈൽ ദൂരം, 19 മണിക്കൂർ 16 മിനിറ്റ് സമയം കൊണ്ട് താണ്ടുന്ന ഈ സർവ്വീസ് നിലവിൽ വരുന്നതോടെ ഇതാകും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അല്ലെങ്കിൽ ദൂരമേറിയ ഷെഡ്യൂൾഡ് വിമാന സർവ്വീസ്.

SHARE