അങ്ങനെ, നാമെല്ലാം ഭയപ്പെട്ടിരുന്നത് സംഭവിച്ചു. തമിഴ് നാട്ടില്‍ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. മുടിഞ്ഞ ചാര്‍ജ്ജ് വര്‍ദ്ധന.
തമിഴ്നാട്ടില്‍ 10 വര്‍ഷത്തിനു ശേഷമാണ് ഒരു ബസ്സ് നിരക്ക് വര്‍ദ്ധന ഉണ്ടാകുന്നത്. മൊഫുസ്സില്‍ ബസ്സുകളില്‍ 28 പൈസയുണ്ടായിരുന്നത് 15 പൈസ വര്‍ദ്ധിച്ച് 42 പൈസയായി ഉയര്‍ത്തി. എക്സ്പ്രസ്സ് ബസ്സുകളില്‍ 32 പൈസയുണ്ടായിരുന്നത് 24 പൈസ വര്‍ദ്ധിച്ച് 56 പൈസയായുയര്‍ന്നു. ഡീലക്സ് വണ്ടികളില്‍ 52 പൈസയില്‍ നിന്നും 18 പൈസ വര്‍ദ്ധിച്ച് 70 പൈസയായും ഉയര്‍ത്തി.
Departure | Destination | Type Of Bus | New Fare | Old Fare | Via |
---|---|---|---|---|---|
Bangalore | Ernakulam | Super Express | 406 | 302 | Salem |
Bangalore | Palakkad | Super Deluxe | 341 | 289 | Salem |
Bangalore | Thrissur | Super Deluxe | 391 | 327 | Salem |
Bangalore | Trivandrum | Volvo | 914 | 825 | Salem |
Bangalore | Kottarakkara | Super Deluxe | 561 | 509 | Salem |
Bangalore | Thiruvalla | Super Deluxe | 531 | 479 | Salem |
Bangalore | Thrissur | Super Express | 358 | 240 | Salem |
Bangalore | Thrissur | Super Express | 318 | — | Mysore |
Bangalore | Kottayam | Super Express | 441 | 325 | Salem |
എക്സ്പ്രസ്സ് ബസ്സുകളില്‍ 24 പൈസയുടെ വന്‍ വര്‍ദ്ധനയും ഡീലക്സ് ബസ്സുകളില്‍ 18 പൈസയുടെ വര്‍ദ്ധനയും കാരണം, ഇപ്പോള്‍ കേരളാ ആര്‍ ടി സി ഏ.സി ബസ്സുകള്‍ക്ക് പകരം ഓടിക്കുന്ന എക്സ്പ്രസ്സ് ബസ്സുകള്‍ക്ക് ഡീലക്സ് ബസ്സുകളുടെ അടുത്തുള്ള നിരക്കാണ് നല്‍കേണ്ടത്.
ഉദാഹരണത്തിന് ബാംഗ്ലൂരില്‍ നിന്ന് സേലം വഴി തൃശ്ശൂരിലേക്കുള്ള സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സില്‍ 358 രൂപ നല്‍കണം. എന്നാല്‍ സൂപ്പര്‍ ഡീലക്സ് ബസ്സില്‍ 391 രൂപ നല്‍കിയാല്‍ മതി.
തമിഴ്നാട്ടിലെ കുറഞ്ഞ ബസ്സ് നിരക്ക് കാരണം കേരളാ ആര്‍ ടി സിക്ക് തമിഴ് നാട്ടിലേക്ക് പെര്‍മിറ്റ് എടുക്കുന്നതില്‍ താത്പര്യക്കുറവ് പതിവ് സംഭവമായിരുന്നു. കുറഞ്ഞ നിരക്ക് കാരണം കേരളത്തെയപേക്ഷിച്ച് തമിഴ് നാട്ടില്‍ ഇ.പി.കെ.എം വളരെ കുറവായിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ഉണ്ടായിട്ടുള്ള വന്‍ നിരക്ക് വര്‍ദ്ധന മലയാളികള്‍ക്ക് ഒരനുഗ്രഹമായേക്കാം. കേരളാ ആര്‍ ടി സി മനസ്സു വെച്ചാല്‍ ഇനിയെങ്കിലും വളരെ നഷ്ടമില്ലാതെ തമിഴ് നാട്ടിലേക്കും ബാംഗ്ലൂരിലേക്കും ധാരാളം ബസ്സുകളോടിക്കാം.