ലേഖകൻ – Sreekumar Nk

വർഷം 2004. ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതം. സൂറിച്ചിലെ തൻ്റെ വീട്ടിൽ കുടുംബത്തോടൊപ്പം ഒരു ദിവസം ചിലവിടുകയായിരുന്നു പീറ്റർ നീൽസൺ. പക്ഷെ പീറ്ററെ കാണാൻ ഒരു അതിഥി അവിടെ എത്തി. അയാൾ പ്രതീക്ഷിക്കാത്ത ഒരു അതിഥി. വീടിന്റെ പിന്ഭാഗത്തുള്ള പൂന്തോട്ടത്തിൽ ഒരു അപരിചിതനെ കണ്ട പീറ്റർ ആരാണെന്നു അന്വേഷിക്കാൻ തീരുമാനിച്ചു. തന്റെ ജീവിതത്തിലെ അവസാന ദിവസമാണ് അന്നെന്നു പീറ്റർ അറിഞ്ഞതേയില്ല. കാരണം മരണത്തിന്റെ ദൂതനായാണ് അയാൾ എത്തിയത് “വിറ്റാലി കലോയേവ്”. പുറത്തിറങ്ങിയ അയാളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി കലോയേവ് മടങ്ങി.

എന്തിനു അയാൾ അത് ചെയ്തു? സ്വിസ് പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ ചിത്രം തെളിഞ്ഞു. എല്ലാം നഷ്ടപെട്ട, മാനസികമായി തകർന്ന ഒരു അച്ഛൻ തന്റെ മക്കളുടെയും ഭാര്യയുടെയും മരണത്തിനു കാരണമായ വ്യക്തിയെ നിയമത്തിനു കൊടുക്കാതെ തന്റെ ശിക്ഷ നടപ്പാക്കി. അതായിരുന്നു ആ കൊലപാതകത്തിന് കാരണം.

വർഷം 2002 ജൂലൈ 1. “ബാഷ്‌കിരിയൻ 2937” മോസ്കോയിൽ നിന്നും ബാർസിലോണിയയിലേക്കുള്ള ഒരു ചാർട്ടേർഡ് ഫ്ലൈറ്റ് ആയിരുന്നു. 60 യാത്രക്കാരിൽ 45 ഉം റഷ്യൻ സ്കൂൾ കുട്ടികളായിരുന്നു. കാലിയോവിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു യാത്രക്കാരായിട്ട്. എയർ ക്രാഫ്റ്റ് ടൈപ്പ് ടൂപലേവ് Tu-154 M. പരിചയ സമ്പന്നരായ ക്രൂ ആയിരുന്നു കൊക്പ്പിറ്റിൽ. സമയം 8 .48 PM. വിമാനം മോസ്കൊ ടോമോടെഡെവോ എയർപോർട്ടിൽ നിന്നും ടേക്ക് ഓഫ് ചെയ്തു. നാലര മണിക്കൂർ യാത്ര ഉണ്ട് ബാർസൺലോണിയ ഐര്പോര്ട്ടിലേക്.

വിമാനം ജർമൻ അതിർത്തിക്ക് മുകളിൽ എത്തി. ആ ഭാഗത്തെ എയർ ട്രാഫിക് നിയന്ത്രിച്ചിരുന്നത് സൂറിച് എയർ കണ്ട്രോൾ റൂം ആയിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നത് ഡാനിഷ് പൗരനായ പീറ്റർ നീൽസണും സഹപ്രവർത്തകനും. തിരക്കു കുറഞ്ഞ സമയം ആയതിനാൽ ഒരു ബ്രേക്ക് എടുക്കാൻ അയാൾ തീരുമാനിച്ചു. തന്റെ മോണിറ്റർ കൂടെ നോക്കാൻ പീറ്ററോട് പറഞ്ഞിട് സഹപ്രവർത്തകൻ പുറത്തേക്കു പോയി. ഷെഡ്യൂൾ ചെയ്തിട്ടുള്ള ലാൻഡിങ് ഫ്ലൈറ്റ് ഒന്നും ആ സമയത്തു ഇല്ലാത്തതിനാൽ പീറ്റർ തന്റെ മോണിറ്ററിൽ പാസിംഗ് ട്രാഫിക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ബാഷ്‌കിരിയൻ 2937, ഫ്ലൈറ്റ് പറക്കുന്ന ഉയരം FL 360 (ഫ്ലൈറ്റ് ലെവൽ 36000 അടി) എന്നു സൂറിച് സെന്ററിൽ റിപ്പോർട്ട് ചെയ്തു. അതെ സമയം മറ്റൊരു വിമാനം, ബോയിങ് 757 ഇറ്റലിയിലെ ബോർഗമോ എയർപോർട്ടിൽ നിന്നും ബ്രസ്സൽസിലേക്കു ഉള്ള പാതയിൽ ആയിരുന്നു. (DHL- 611). പൈലറ്റും കോ പൈലറ്റും മാത്രമുള്ള ഒരു കാർഗോ ഫ്ലൈറ്റ് ആയിരുന്നു DHL- 611. അതും സൂറിച് സെന്ററിൽ റിപ്പോർട്ട് ചെയ്തു.

പക്ഷെ അതെ സമയം പ്രതീക്ഷിക്കാത്ത ഒരു ലാൻഡിംഗ് റിക്വസ്റ്റ് പീറ്ററിന്‌ സ്വീകരിക്കേണ്ടി വന്നു. ഫ്രഡറിഷാഫെൻ ഐര്പോര്ട്ടിലേക്കുള്ള ഒരു എയർ ബസ് 321. പാസിംഗ് ട്രാഫിക് എല്ലാം ഉറപ്പു വരുത്തിയിട്ട് പീറ്റർ സഹപ്രവർത്തകന്റെ മോണിറ്ററിൽ ലാൻഡിങ് ഫ്ലൈറ്റിനെ സമീപിച്ചു. ഐര്പോര്ട്ടിലേക്കു ഫ്ലൈറ്റ് കണ്ട്രോൾ ഹാൻഡോവർ ചെയ്യാൻ അയാൾ എയർപോർട്ട് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു. പക്ഷെ പീറ്ററിന്റെ ടെലിഫോൺ സിസ്റ്റം തകരാറിൽ ആയിരുന്നു. ഇത് മനസിലാക്കാതെ അയാൾ വീണ്ടും ഐര്പോര്ട്ടിലേക്കു വിളിച്ചു കൊണ്ടിരുന്നു.

DHL- 611 ഉയരം FL 360 ലേക് കൂട്ടാൻ അനുമതി ചോദിച്ചിരുന്നു. പീറ്റർ അത് നൽകുകയും ചെയ്തിരുന്നു. പക്ഷെ ലാൻഡിംഗ് എയർ ബസ് പീറ്ററിനെ ഐര്പോര്ട്ടിലേക്കുള്ള ടെലിഫോൺ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിര്ബന്ധിതനാക്കി. അതെ സമയം DHL- 611 ഉം ബാഷ്‌കിരിയൻ 2937 ഉം ഒരു കൊള്ളീഷൻ പാതയിലായിരുന്നു. ഒരേ ഉയരത്തിൽ സബ് സോണിക് വേഗതയിൽ അടുത്തുകൊണ്ടിരുന്ന രണ്ടു വിമാനങ്ങൾ. ഇതൊന്നും അറിയാതെ ഉറക്കത്തിൽ ആയിരുന്നു യാത്രക്കാർ.

കുറെ പ്രാവശ്യത്തെ ശ്രമത്തിനു ശേഷം പീറ്റർ എയർ ബസ് വിമാനത്തിനോട് എയർപോർട്ടിലേക്കു നേരിട്ട് വിളിക്കാൻ പറഞ്ഞിട്ട് തന്റെ മോണിറ്ററിലേക്ക് തിരിഞ്ഞു. അതെ സമയം മറ്റു രണ്ടു വിമാനങ്ങളും വളരെ അടുത്ത് കഴിഞ്ഞിരുന്നു. രണ്ടു വിമാനങ്ങൾ ഒരേ ഉയരത്തിൽ കൂട്ടി മുട്ടാൻ സാധ്യത ഉണ്ടെങ്കിൽ കോക്ക്പിറ്റിൽ ഉള്ള ട്രാഫിക് കൊള്ളീഷൻ അവോയ്ഡൻസ് സിസ്റ്റം (TCAS ) ഒരു വാണിംഗ് നൽകും. എതെകിലും സാഹചര്യത്തിൽ എയർ ട്രാഫിക് കോൺട്രോളർക്കു കൂട്ടിമുട്ടൽ ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ പൈലറ്റിന് TCAS നൽകുന്ന നിർദ്ദേശം അനുസരിക്കണം. TCAS ഒരു വിമാനത്തിനോട് പൊങ്ങാനും രണ്ടാമത്തെ വിമാനത്തിനോട് താഴാനും നിർദേശിക്കും.

വിറ്റാലി കലോയേവ്.
വിറ്റാലി കലോയേവ്.

വൈകിയാണെങ്കിലും പ്രശനം മനസിലാക്കിയ പീറ്റർ ബാഷ്‌കിരിയൻ 2937 നോട് FL 350 ലേക് താഴാൻ നിർദ്ദേശിച്ചു. അതെ സമയം TCAS സിസ്റ്റം പൊങ്ങാൻ ആണ് 2937 നെ വാണിംഗ് ചെയ്തത്. DHL- 611 ഇന്റെ TCAS സിസ്റ്റം അവരോടു താഴ്ത്താനും. അവർ അതുപോലെ വിമാനത്തിനെ താഴ്ത്താൻ തുടങ്ങി.

2937 ന്റെ കോക്ക്പിറ്റിൽ ആശയകുഴപ്പം ഉടലെടുത്തു. TCAS നിർദേശം അനുസരിക്കണോ പീറ്റർ പറയുന്നത് കേൾക്കണോ എന്ന്. അവസാനം 2937 പൈലറ്റ് പീറ്റർ നിർദേശിച്ച പോലെ വിമാനം താഴ്ത്താൻ തുടങി.

ലോക്കൽ സമയം രാത്രി 11 : 35 ഇന് രണ്ടും വിമാനങ്ങളും കൂട്ടി ഇടിച്ചു. 2937 ലെ 60 യാത്രക്കാരും 9 ജീവനക്കാരും DHL- 611 ഇലെ 2 പേരും മരിച്ചു. കൂട്ടിയിടി നടന്നത് ജർമൻ സിറ്റിയായ യൂബെർളിൻഗെൻ മുകളിൽ ആയിരുന്നു.

2005 ഇൽ കോടതി കാലിയോവിനെ പീറ്റർ നീൽസന്റെ കൊലപാതകത്തിന് 8 വർഷത്തെ തടവിന് വിധിച്ചു. പക്ഷെ 2007 ഇൽ പുറത്തിറങ്ങിയ ഇദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു. റഷ്യയിൽ ഒരു ഹീറോ പരിവേഷം ഉണ്ടായിരുന്ന കാലിയാവ്‌ തുടർന്ന് ഗവണ്മെന്റ് ഉദ്യോഗത്തിൽ 2016 വരെ തുടർന്നു.

SHARE