എഴുത്ത് – ജംഷീർ കണ്ണൂർ.
നിങ്ങളുടെ മുൻപിലൂടെ ഒരു ട്രയിൻ കടന്നു പോകുന്നു. ആ സമയത്ത് ആ ട്രയിനിൻ്റെ അവസാന കോച്ചിലെ X അല്ലങ്കിൽ LV എന്നീ ചിഹ്നങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ ട്രെയിൻ കാണുമ്പോൾ ട്രെയിനിൻ്റെ അവസാന കോച്ചിൽ കാണുന്ന ഈ ചിഹ്നങ്ങൾ നിരീക്ഷിക്കാൻ മറക്കരുത്.
കൂടാതെ, X അക്ഷരത്തിന് അടുത്തായി എഴുതിയ LV അക്ഷരങ്ങളും എക്സ് അക്ഷരത്തിന് കീഴിലുള്ള ചുവന്ന വെളിച്ചവും ശ്രദ്ധിക്കുക. ശ്രദ്ധിച്ചവർ ഇന്ത്യൻ റെയിൽവേ എന്തിനാണ് പാസഞ്ചർ ട്രയിനുകളുടെ പിറകിൽ ഇത്തരത്തിൽ കാര്യങ്ങൾ കൊടുത്തിരിക്കുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുമുണ്ടാകും അതിനുള്ള ഉത്തരമാണ് ഇവിടെ കുറിക്കുന്നത്.
ട്രെയിനിന്റെ അവസാനത്തെ ഇത്തരം അടയാളങ്ങൾ പ്രധാനമായും വെള്ളയും മഞ്ഞയുമാണ്. ഇന്ത്യൻ റെയിൽവേയുടെ നിയമമനുസരിച്ച് എല്ലാ പാസഞ്ചർ ട്രെയിനുകളിലെയും ഏറ്റവും അവസാനത്തെ കോച്ചിൽ ഇത്തരം ചിഹ്നങ്ങൾ നിർബന്ധമാണ്. നിരവധി ട്രെയിനുകളിൽ ‘X’, ‘LV’ എന്ന് എഴുതിയത് നിങ്ങൾ കണ്ടിരിക്കാം. ഇതു കൂടാതെ, ട്രെയിനിന് പിന്നിൽ ചുവന്ന മിന്നുന്ന വെളിച്ചവുമുണ്ട്.
X ഈ അക്ഷരം ഉൾക്കൊള്ളുന്ന കോച്ച് ട്രെയിനിന്റെ കോച്ചുകളിൽ ഏറ്റവും അവസാന കോച്ചിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. അതിൻ്റെ കൂടെ ഉള്ള LV യുടെ പൂർണ്ണ രൂപം ലാസ്റ്റ് വൈക്കിൾ ‘അവസാന വാഹനം’ അതായത് ഏറ്റവും അവസാനത്തെ കമ്പാർട്ട്മെൻ്റ് എന്നാണ്. ‘എക്സ്’ ചിഹ്നത്തിനൊപ്പം, അവസാനത്തെ കോച്ചാണ് ഇത് എന്ന് LV റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുന്നു.
ഏതെങ്കിലും സാഹചര്യത്തിൽ അവസാന കമ്പാർട്ടുമെന്റിൽ ഇവയിലേതെങ്കിലും അടയാളങ്ങളില്ലെങ്കിൽ അത് ഒരു അടിയന്തിരാവസ്ഥയായി റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ഓടികൊണ്ടിരിക്കുന്ന ട്രയിനിൽ നിന്നും അതിൻ്റെ കോച്ചുകൾ വഴിയിൽ വെച്ച് അപകടത്തിൽ പെട്ടിട്ടുണ്ട് എന്നും,വേർപെട്ട് പോയിട്ടുണ്ട് എന്നും മനസ്സിലാക്കാൻ ഇത്തരം ചിഹ്നങ്ങൾ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നു.
കൂടാതെ, ട്രെയിനിന്റെ പുറകിലുള്ള തിളക്കമുള്ള ചുവന്ന മിന്നൽ വെളിച്ചം രാത്രി കാലങ്ങളിലോ, അതുപോലെ മോശം കാലാവസ്ഥയിലും, ഇടതൂർന്ന മൂടൽമഞ്ഞിലും ട്രാക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത്തരം അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കോച്ചുകളുടെ പിറകിലുള്ള ചിഹ്നങ്ങൾ കണ്ടത്തി കാര്യങ്ങൾ നിർണയിക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ വെളിച്ചം ജീവനക്കാരെ വളരെയധികം സഹായിക്കുന്നു.
ഇതിനൊപ്പം, പിന്നിൽ നിന്ന് വരുന്ന ട്രെയിനിനും മുന്നിൽ മറ്റൊരു ട്രെയിൻ ഉണ്ടെന്ന് ഈ വെളിച്ചം സൂചിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ അറിയാത്ത നിരവധി റെയിൽവേ അടയാളങ്ങൾ ഉണ്ട്. അത്തരം അടയാളങ്ങൾ നിങ്ങൾ തിരിച്ചറിഞ്ഞിരിക്കണം. നിങ്ങൾക്ക് ഈ വിവരണം ഇഷ്‌ടപ്പെട്ടെങ്കിൽ, നിങ്ങളുടെ ചങ്ങാതിമാരുമായും പരിചയക്കാരുമായും ഇത് പങ്കിടുക. അതുവഴി അവർക്ക് ഈ പ്രധാനപ്പെട്ട വിവരങ്ങൾ നേടാനും കഴിയും.